Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘നിയമത്തിന്റെ കർശന പിടിവീഴും’;ടി.ജി. മോഹൻദാസിനും അർജുൻ ആയങ്കിക്കും ചെന്നിത്തലയുടെ മുന്നറിയിപ്പ്

‘നിയമത്തിന്റെ കർശന പിടിവീഴും’;ടി.ജി. മോഹൻദാസിനും അർജുൻ ആയങ്കിക്കും ചെന്നിത്തലയുടെ മുന്നറിയിപ്പ്

കൊല്ലം: ഗുണ്ടാ പ്രവർത്തനങ്ങൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കേരളത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ടി.ജി. മോഹൻദാസ് കസ്റ്റഡിയിലായതും അർജുൻ ആയങ്കി അറസ്റ്റിലായതുമായ സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും നിയമപരമായ രീതിയിൽ തന്നെ പൊലീസ് അവരുടെ ജോലി ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഗുണ്ടകളുടെ അഴിഞ്ഞാട്ടം കേരളത്തിൽ അനുവദിക്കില്ലെന്നും ഗുണ്ടകളെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഗുണ്ടകളെ ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ചിലരുണ്ടെന്നും ഇത്തരം ആളുകൾക്കെതിരെയും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും ഗുണ്ടകളും നിയമത്തെ വെല്ലുവിളിക്കേണ്ടതില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. വ്യവസ്ഥാപിതമായ നിയമ നടപടികളുമായി പൊലീസ് മുന്നോട്ടുപോകും. നിരപരാധികളായ ആരെയും പൊലീസ് ഉപദ്രവിക്കില്ലെന്നും കുറ്റവാളികൾക്ക് മേൽ നിയമത്തിന്റെ കർശനമായ പിടിവീഴുമെന്നും ചെന്നിത്തല വ്യക്തമാക്കി.ക്രമസമാധാന പരിപാലനത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സ്ഥാനമുണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

അതേസമയം, നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല കുടുംബത്തെ ആശ്വസിപ്പിച്ചു. ഗൗതമിന്റെ അമ്മയെ നേരിൽ കണ്ട് ആശ്വസിപ്പിച്ച മന്ത്രി, കാണാതായവർക്കായുള്ള തിരച്ചിൽ സജീവമായി തുടരുമെന്ന് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കോസ്റ്റ് ഗാർഡ് ഐ.ജിയുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. നിലവിൽ കോസ്റ്റൽ പൊലീസിനുള്ള സൗകര്യങ്ങൾ പരിമിതമാണെങ്കിലും അവ ഉടൻ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതത്തിലായ കുടുംബത്തിന് സർക്കാർ സഹായം നൽകുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു. കുടുംബത്തിന് സർക്കാരിന് ചെയ്യാൻ കഴിയുന്ന പരമാവധി സഹായങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in