Logo
Sun, Jun 14, 2026 • 07:42 PM
LIVE TV
Watch

No business videos available

No Middle East videos available

Yogendra Yadav| വോട്ടര്‍ പട്ടികപരിഷ്‌ക്കരണ നടപടികള്‍ നോട്ടു നിരോധനം പോലെ... രോഗത്തേക്കാള്‍ ഭീകരമായ മരുന്നെന്ന് യോഗേന്ദ്രയാദവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 26, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

Yogendra Yadav| വോട്ടര്‍ പട്ടികപരിഷ്‌ക്കരണ നടപടികള്‍ നോട്ടു നിരോധനം പോലെ... രോഗത്തേക്കാള്‍ ഭീകരമായ മരുന്നെന്ന് യോഗേന്ദ്രയാദവ്
ബീഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക പുനരവലോകന നടപടികള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നോട്ട് നിരോധനം പോലെയാണെന്ന് സോഷ്യല്‍ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് . രോഗത്തിനുള്ള മരുന്നല്ലിത്... പക്ഷേ ഏതോ ഒരു രോഗം തേടിയുള്ള മരുന്നാണ്. ഒരു പക്ഷേ രോഗത്തേക്കാള്‍ മോശമായ മരുന്ന്... എന്നും യാദവ് പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'SIR ഒരു വോട്ടര്‍ പട്ടികയുടെ പുനരവലോകനമോ പുനഃപരിശോധനയോ അല്ല, അത് ഒരു മാസ്റ്റര്‍ പ്‌ളാനാണ്. പുനഃസജ്ജീകരണമാണ്. ജനങ്ങളുടെ വോട്ടിംഗ് അവകാശങ്ങള്‍ എങ്ങനെ തീരുമാനിക്കപ്പെടുന്നു എന്നതിന്റെ നിലവിലെ സംവിധാനങ്ങളെ ഇത് മാറ്റിമറിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് ഒരിക്കലും നടന്നിട്ടില്ലാത്ത മൂന്ന് 'അടിസ്ഥാനപരമായ' മാറ്റങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നതെന്ന് യാദവ് ചൂണ്ടിക്കാട്ടി. ഒന്നാമതായി, വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള ഉത്തരവാദിത്തം അത് വോട്ടര്‍മാരില്‍ എത്തിക്കുന്നു. നേരത്തേ അത് സ്‌റ്റേറ്റിന്റേതായിരുന്നു. അതില്‍ നിന്ന് വോട്ടറിലേക്ക് മാറ്റി. രണ്ടാമതായി, എല്ലാ വോട്ടറോടും രേഖകള്‍ ആവശ്യപ്പെടുന്നു, ആ വ്യക്തി ഒരു ഇന്ത്യന്‍ പൗരനാണോ അല്ലയോ എന്ന മുന്‍ധാരണയോടെ. മൂന്നാമതായി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പ് പ്രത്യേക സേവനങ്ങള്‍ക്കായി അംഗീകരിച്ചിരുന്ന 12 രേഖകള്‍ക്ക് പകരം പെട്ടെന്ന് 11 രേഖകളാക്കി മാറ്റി. ഓരോ ഇന്ത്യക്കാരനും കൈവശമുള്ള ആധാര്‍ കാര്‍ഡ് അംഗീകൃത രേഖയായി സ്വീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ വാദിച്ചു. 'ഇത് ഘടനാപരമായ കൃത്രിമം നടത്താനുള്ള അടിസ്ഥാനപരമായ പുനഃസജ്ജീകരണമാണ്. ഏകപക്ഷീയമായ ഒഴിവാക്കലുകളുടെ സാധ്യത ഇല്ലാതാക്കുമെന്നതിനാലാണ് ആധാര്‍ കാര്‍ഡ് സ്വീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനന് ഇത്രയധികം താല്‍പ്പര്യമുണ്ടായിരുന്നത്,' യാദവ് തുറന്നടിക്കുന്നു. .
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10