Logo
Mon, Jun 22, 2026 • 04:58 PM
LIVE TV
Watch

No business videos available

No Middle East videos available

പ്രവാസിയുടെ ആത്മഹത്യ : ആന്തൂർ നഗരസഭക്ക് എതിരെ സാജന്‍റെ ഭാര്യ ബീന


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 19, 2019
1 min read Updated: June 22, 2026
SHARE:
SAVE: Login to save

പ്രവാസിയുടെ ആത്മഹത്യ : ആന്തൂർ നഗരസഭക്ക് എതിരെ സാജന്‍റെ ഭാര്യ ബീന
Beena-Sajan-Kannur-Pravasi കണ്ണൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂർ നഗരസഭ ചെയർപേഴ്സനെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത പ്രവാസിയുടെ ഭാര്യ ബീന.ആത്മഹത്യയ്ക്ക്   കാരണം ഓഡിറ്റോറിയത്തിന് അനുമതി നൽകാത്തത്.ഓരോ തവണയും നിസ്സാര കാരണങ്ങൾ പറഞ്ഞ് മുടക്കി. ഭർത്താവ് സി പി എം അനുഭാവിയായിരുന്നുവെന്നും എന്നിട്ടും പല തവണ നഗരസഭ ചെയർപെഴ്സണെ കണ്ടെങ്കിലും സഹായിച്ചില്ലെന്നും ബീന പറഞ്ഞു. ഇക്കാര്യത്തിനായി പി.ജയരാജനെയും സമീപിച്ചിരുന്നുവെന്നും ആരും സഹായിച്ചില്ലെന്നും ഭാര്യ ബീന പറഞ്ഞു. ഇത്രയും കാലം കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ചാണ് വില്ലയും, ഓഡിറ്റോറിയവും നിർമ്മിച്ചത്. ഓഡിറ്റോറിയത്തിന് അന്തിമാനുമതി ലഭിക്കാത്തത് സാജനെ അസ്വസ്ഥനാക്കിയിരുന്നു .ഭർത്താവ് മരിച്ചത് ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്തത് കൊണ്ടാണെന്ന് പ്രവാസി വ്യവസായി സാജന്‍റെ ഭാര്യ പറഞ്ഞു. ഓഡിറ്റോറിയത്തിന് അനുമതി കിട്ടില്ലെന്ന് സാജന് ഉറപ്പായി. അതാണ് ആത്മഹത്യയ്ക്ക് കാരണം. അനുമതി കൊടുക്കില്ലെന്ന വാശിയിലായിരുന്നു നഗരസഭയും ചെയർപേഴ്സണും. ഓരോ തവണയും നിസ്സാര കാരണങ്ങൾ പറഞ്ഞ് മുടക്കി.പല തവണ നഗരസഭ ചെയർപെഴ്സണെ കണ്ടെങ്കിലും അവർ  സഹായിച്ചില്ല. ഭർത്താവ് സി പി എം അനുഭാവിയായിരുന്നു. പാർട്ടി ആവശ്യപ്പെട്ടത് അനുസരിച്ച് സാജൻ  സാമ്പത്തികമായും അല്ലാതെയും പാർട്ടിക്ക് സഹായങ്ങൾ ചെയ്തിട്ടുണ്ട്. എന്നിട്ടും അവരാരും സഹായിച്ചില്ല.ഇക്കാര്യത്തിനായി പി.ജയരാജനെയും സമീപിച്ചിരുന്നു. ആരും സഹായിച്ചില്ലെന്നും ഭാര്യ ബീന പറഞ്ഞു. മുഖ്യമന്ത്രിക്കും, എസ് പിക്കും ഇതു സംബന്ധിച്ച് പരാതി നൽകുമെന്നും ബീന പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10