"നിയമനിർമ്മാണത്തിൽ ഒരു കോമ പോലും പ്രധാനം; വാക്കൗട്ട് നടത്തി വീട്ടിൽ പോകാനുള്ളതല്ല സഭ": മുഖ്യമന്ത്രി വി.ഡി. സതീശന്
പുതുതായി എത്തിയവരുടെയും നിരവധി തവണ സഭയിലെത്തിയവരുടെയും ഒരു മിശ്രണമാണ് നിയമസഭയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ നിയോഗമായി വേണം പുതിയ അംഗങ്ങള്‍ ഈ പദവിയെ കാണാന്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാധാരണക്കാരുടെ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള മികച്ച ഇടമായി നിയമസഭയെ മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ലെജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡീസ് നിയമസഭാ സാമാജികര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പുതിയ അംഗങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
സഭയിലെ പല അംഗങ്ങളും വാക്കൗട്ട് നടത്തി നേരെ വീട്ടിലേക്ക് പോകാനാണ് സഭയെന്ന് കരുതിയിരിക്കുന്നതെന്ന് വി.ഡി. സതീശന്‍ തമാശരൂപേണ പറഞ്ഞു. എന്നാല്‍ വാക്കൗട്ട് എന്നത് ഒരു പ്രതീകാത്മക കീഴ്വഴക്കം മാത്രമാണ്. കേരളത്തില്‍ നിയമസഭാ നടപടിക്രമങ്ങള്‍ സ്തംഭിപ്പിക്കുന്ന അവസ്ഥ വളരെ കുറവാണ്. അതുകൊണ്ട് തന്നെ അംഗങ്ങള്‍ പരമാവധി സമയം സഭയില്‍ ഇരുന്ന് നടപടിക്രമങ്ങളില്‍ പങ്കാളികളാകണം. സഭയിലെ എല്ലാ നടപടികളുടെയും ഏറ്റവും മുകളില്‍ നില്‍ക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയാണെന്ന ബോധ്യം എല്ലാവര്‍ക്കും വേണം. ഒരേ സങ്കടം തുടര്‍ച്ചയായി ഒരാള്‍ പറയുന്നത് കേട്ടാല്‍, ഒരു ജനപ്രതിനിധി അതിന് പരിഹാരമുണ്ടാക്കാന്‍ അത് മനസ്സില്‍ കുറിച്ചിടണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിയമസഭയില്‍ ഇരിക്കുന്നവരെല്ലാം മികച്ച പ്രാസംഗികരാവാം, എന്നാല്‍ സഭയ്ക്കുള്ളില്‍ സംസാരിക്കുമ്പോള്‍ വെറും പ്രസംഗമല്ല വേണ്ടത്, കാര്യങ്ങള്‍ നന്നായി പഠിച്ച് അവതരിപ്പിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നിയമനിര്‍മ്മാണ വേളകളില്‍ ഒരു കോമ (ഇീാാമ) പോലും അത്രമേല്‍ പ്രധാനമാണ്. തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചുകൊണ്ട്, ആദ്യമായി സഭയിലെത്തിയപ്പോള്‍ തനിക്ക് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വലിയ അറിവില്ലായിരുന്നുവെന്നും, പിന്നീട് സ്‌കൂളിലോ കോളേജിലോ പഠിക്കുന്നതിനേക്കാള്‍ നന്നായി അത് പഠിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ മികച്ച ലൈബ്രറി ഇതിനായി ഉപയോഗപ്പെടുത്താം. പഠിക്കുന്ന കാലത്ത് എങ്ങനെയെങ്കിലും ഈ സഭയ്ക്കുള്ളില്‍ വരണമെന്ന് ആഗ്രഹിച്ച് ഇതിന് മുന്നിലൂടെ നടന്ന ആളാണ് താനെന്നും, അതുകൊണ്ട് തന്നെ ഏറെ ആഗ്രഹത്തോടെയാണ് സഭാനടപടികള്‍ താന്‍ പഠിച്ചതെന്നും വി.ഡി. സതീശന്‍ ജനപ്രതിനിധികളോട് വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.