Logo
Sat, Jun 13, 2026 • 10:57 AM
LIVE TV
Watch

No business videos available

No Middle East videos available

വാർത്താസമ്മേളനത്തിലെ കുസൃതിച്ചിരി; "പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടക്കും"; 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ...'; വണ്ടി മോഡിഫിക്കേഷൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 18, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

വാർത്താസമ്മേളനത്തിലെ കുസൃതിച്ചിരി; "പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടക്കും"; 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ...'; വണ്ടി മോഡിഫിക്കേഷൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ...' എന്ന റീൽ വാഗ്ദാനം മുഖ്യമന്ത്രി പദവിയിലെത്തിയിട്ടും വി.ഡി. സതീശൻ മറന്നിട്ടില്ല. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിലാണ്, വണ്ടി മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ചോദ്യത്തിന് കുസൃതിച്ചിരിയോടെ അദ്ദേഹം മറുപടി നൽകിയത്. പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടപ്പാക്കുമെന്നും പറഞ്ഞതൊക്കെ ചെയ്യാനാണ് തങ്ങൾ അധികാരത്തിൽ വന്നിരിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.

പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ പങ്കുവെച്ച ഈ റീൽ പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം 50 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. സുരക്ഷിതവും അപകടകരമല്ലാത്തതുമായ വാഹന മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്നത് യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. "ചെറുപ്പക്കാർക്ക് വണ്ടി ഭംഗിയായി കൊണ്ടുനടക്കാൻ ആഗ്രഹമില്ലേ, അതിൽ എന്താണ് തെറ്റ്? അപകടകരമായ രീതിയിൽ വെക്കുമ്പോൾ മാത്രമാണ് അത് തെറ്റാകുന്നത്," എന്നായിരുന്നു അന്ന് സതീശൻ റീലിലൂടെ വ്യക്തമാക്കിയത്.

കേരളം പ്രളയക്കയത്തിൽ മുങ്ങിയപ്പോൾ വണ്ടികളുമായി വന്ന് രക്ഷാപ്രവർത്തനത്തിൽ വലിയ പിന്തുണ നൽകിയവരാണ് ഈ ചെറുപ്പക്കാരെന്ന് വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു. എന്നാൽ അതിനുശേഷം അവരെ പുറകെ നടന്ന് ഉപദ്രവിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയപ്പോഴാണ് യു.ഡി.എഫ് ഈ വിഷയം ഗൗരവമായി ആലോചിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് കിട്ടാൻ വേണ്ടി മാത്രം പറഞ്ഞതല്ല പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെന്നും ചെറുപ്പക്കാരുടെ ആഗ്രഹങ്ങളെ യാഥാർത്ഥ്യമാക്കുക തന്നെയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ കേരളത്തിലെ വണ്ട പ്രേമികളായ വലിയൊരു കൂട്ടം ചെറുപ്പക്കാർ ഏറെ പ്രതീക്ഷയോടെയാണ് വി.ഡി. സതീശന്റെ 'മോഡിഫിക്കേഷൻ' പ്രഖ്യാപനത്തെ നോക്കിക്കാണുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10