പ്രശ്‌നം കപ്പിത്താന്‍റെ ക്യാബിനില്‍; എന്തറിഞ്ഞാണ് ഭരിച്ചിരുന്നത്? ; മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍
Jaihind TV News Report
Jaihind TV Web Desk
August 24, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം വി.ഡി സതീശന്‍ എംഎല്‍എ അവതരിപ്പിച്ചു. മുഖ്യമന്ത്രി ആദരണീയനെന്ന് വിശേഷിപ്പിച്ച അദ്ദേഹം മുഖ്യമന്ത്രിക്ക് ഭരണത്തെ നിയന്ത്രിക്കാനാകുന്നില്ലെന്നും മൂന്നാംകിട കള്ളക്കടത്ത് സംഘത്തിനാണ് നിയന്ത്രണമെന്നും കുറ്റപ്പെടുത്തി. പ്രശ്‌നം കപ്പിത്താന്‍റെ മുറിയിലാണെന്നും എന്തറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചിരുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടും അദ്ദേഹം ചൂണ്ടിക്കാട്ടി. 20 കോടിയുടെ പദ്ധതിയിൽ 9.25 കോടി ക്രമക്കേട് നടന്നു. ലൈഫ് മിഷൻ പദ്ധതി കൈക്കൂലി മിഷൻ ആക്കി. ലൈഫ് മിഷൻ കമ്മിഷനിൽ ബെവ്ക്യൂ ആപ്പ് സഖാവിന്‍റെ ബന്ധം അറിയണമെന്നും വി.ഡി സതീശൻ പറഞ്ഞു.
Watch Niyama Sabha LIVE :
https://www.facebook.com/JaihindNewsChannel/videos/989534151519357
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10