Logo
Mon, Jul 06, 2026 • 05:49 PM
LIVE TV
Watch

No business videos available

No Middle East videos available

പ്രദീപ് രംഗനാഥൻ ഇനി നിർമ്മാതാവും, പ്രണയകാലത്തിൽ നിന്ന് മാറി ആക്ഷൻ രംഗത്തേക്ക് മമിത ബൈജുവും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 06, 2026
1 min read
SHARE:
SAVE: Login to save

പ്രദീപ് രംഗനാഥൻ ഇനി നിർമ്മാതാവും, പ്രണയകാലത്തിൽ നിന്ന് മാറി ആക്ഷൻ രംഗത്തേക്ക് മമിത ബൈജുവും

മൂന്ന് സിനിമമാത്രം അഭിനയിച്ച് മിന്നും വിജയം നേടിയ താരമാണ് പ്രദീപ് രംഗനാഥന്‍.സംവിധായകനായി കരിയര്‍ ആരംഭിച്ച്, നായകനായി അഭിനയിച്ച സിനിമകളും ഹിറ്റാക്കിയ താരത്തിന്റെ അടുത്തവരവ് നിർമ്മാതാവായിട്ടാണ്. പിആര്‍ ഷോ എന്നാണ് പ്രദീപ് നിര്‍മാണക്കമ്പനിക്ക് നൽകിയിരിക്കുന്ന പേര്.

പിആര്‍ ഷോ ആദ്യമായി നിര്‍മിക്കാൻ ഒരുങ്ങുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ സ്വന്തം മമിത ബൈജുവാണ്. പ്രദീപിന്റെ അവസാനമായി ഇറങ്ങിയ ചിത്രത്തിലെ നായികയായിരുന്നു മമിത ബൈജു. പൊതുവെയുള്ള പ്രണയകാല സിനിമ രീതികളിൽ നിന്ന് മാറി മമിതയെ അവതരിപ്പിക്കുന്നത് ആക്ഷന് പ്രാധാന്യമുള്ള കഥാപാത്രമായിട്ടാണ് , ഇതിന്റെ സൂചന നൽകികൊണ്ട് പിആര്‍എസ് 1 എന്ന അനൗണ്‍സ്‌മെന്റ് വിഡിയോ പുറത്തിറങ്ങി കഴിഞ്ഞു.

സ്വാസിക, അശ്വന്ത് മാരിമുത്തു എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ അനാമകി മഹി എന്ന പുതുമുഖവും അരങ്ങേറുന്നുണ്ട്. തെലുങ്ക് താരം ശിവാജി സൊന്‍ടിനേനിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുനായത് അനൗണ്‍സ്‌മെന്റ് വിഡിയോയിൽ വ്യക്തമാണ്. കൂടാതെ  ആറ് പേര്‍ ചേര്‍ന്ന് ചിത്രം ഒരുക്കുന്നതും കൗതുകമുണര്‍ത്തുന്നുണ്ട്. ആല്‍ഫ യൂണിറ്റ് എന്നാണ് സംവിധായകരുടെ ടീമിനെ വിശേഷിപ്പിക്കുന്ന പേര്.

പ്രദീപ് രംഗനാഥന്‍ തന്നെയാണ് സിനിമയുടെ രചനയും നിര്‍വ്വഹിക്കുന്നത്. ഡ്യൂഡിന് സംഗീതം ഒരുക്കിയ സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുക. അൗണ്‍സ്‌മെന്റ് വിഡിയോയ്‌ക്കൊപ്പം ചിത്രത്തിലെ ആനെ വാലെ സ്റ്റാര്‍ എന്ന പാട്ടും സായ് അഭ്യങ്കര്‍ പുറത്തുവിട്ടിട്ടുണ്ട്. ദിനേഷ് പുരുഷോത്തമന്റേതാണ് ഛായാഗ്രഹണം.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10