Logo
Sat, Jun 13, 2026 • 03:53 AM
LIVE TV
Watch

No business videos available

No Middle East videos available

NILAMBUR BY-ELECTION| നിലമ്പൂരിനെ നീലക്കടലാക്കി യുഡിഎഫ് പ്രചരണം; ആവേശമായി പ്രിയങ്ക ഗാന്ധി എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 15, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

NILAMBUR BY-ELECTION| നിലമ്പൂരിനെ നീലക്കടലാക്കി യുഡിഎഫ് പ്രചരണം; ആവേശമായി പ്രിയങ്ക ഗാന്ധി എംപി
നിലമ്പൂരിനെ അക്ഷരാര്‍ത്ഥത്തില്‍ നീലക്കടലാക്കി മൂത്തേടത്തും നിലമ്പൂരിലും പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ നടന്നു. പതിനായിരങ്ങളാണ് മഴയെപ്പോലും അവഗണിച്ച് റോഡ് ഷോയില്‍ അണി നിരന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ അതി രൂക്ഷ വിമര്‍ശനങ്ങളാണ് പ്രിയങ്ക നടത്തിയത്. ഭരണമാറ്റത്തിന്റെ തുടക്കം നിലമ്പൂരില്‍ നിന്നാകണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വന്യമൃഗ ശല്യവും ആശസമരവും ക്ഷേമ പെന്‍ഷനും വൈകുന്നതും പ്രിയങ്ക ഉന്നയിച്ചു. നിലമ്പൂര്‍ വിധിയെഴുതാന്‍ ഇനി 3 നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ വികസനമോ രാഷ്ട്രീയമോ നിലപാടുകളോ അവതരിപ്പിക്കാനാവാതെ എല്‍ഡിഎഫും എന്‍ഡിഎയും ആശയക്കുഴപ്പത്തിലാണ്. പെട്ടിയും വിവാദങ്ങളും തേടി എല്‍ഡിഎഫ് നടത്തുന്ന വില കുറഞ്ഞ, തരംതാണ അപഹാസ്യ നാടകങ്ങള്‍ ജനം തിരിഞ്ഞറിഞ്ഞും കഴിഞ്ഞു. ഏതായാലും നിലമ്പൂര്‍ പോളിംഗ് ബൂത്തിലെത്താന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുത്ത പരാജയ ഭീതിയിലാണ് എല്‍ഡിഎഫ് ക്യാമ്പ്. പ്രകോപനവും വിവാദവുമുണ്ടാക്കാനുള്ള എല്‍ഡിഎഫിന്റെ ഗൂഢ തന്ത്രങ്ങള്‍ വരും ദിവസങ്ങളിലും നിലമ്പൂരില്‍ അരങ്ങേറുമെന്ന് ഉറപ്പാണ്. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയ സര്‍ക്കാരെന്നും ഭരണമാറ്റത്തിന്റെ തുടക്കം നിലമ്പൂരില്‍ നിന്ന് കുറിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. കേരളത്തിനുള്ള മുഴുവന്‍ സന്ദേശമായി നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം മാറണമെന്നും സംസ്ഥാനത്തെ മാറ്റത്തിന്റെ തുടക്കം നിലമ്പൂരില്‍ കുറിക്കണമെന്നും പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുക്കുന്ന ഒരു സര്‍ക്കാരിന് ജനങ്ങളോട് ഉത്തരവാദിത്വം നിര്‍വഹിക്കുവാന്‍ ബാധ്യതയുണ്ടെന്നും കേരളത്തില്‍ അതുണ്ടാകുന്നില്ലെന്നും പ്രിയങ്ക ഗാന്ധി ചുണ്ടിക്കാട്ടി. മണ്ഡലത്തിലെ എംപിയായ തനിക്ക് ഇരട്ടി ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിക്കണമെന്ന് പ്രിയങ്കഗാന്ധി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. മൂത്തേടത്ത് റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. വന്യജീവി ആക്രമണം, അനന്തുവിന്റെ ദാരുണ മരണം, ആശസമരം, ക്ഷേമപെന്‍ഷന്‍ പ്രതിസന്ധി,തൊഴിലില്ലായ്മ,ലഹരി വ്യാപനം തുടങ്ങി കേരളം നേരിടുന്ന വിവിധ ജീവല്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് നിലമ്പൂരിലെ രണ്ട് തിരഞ്ഞെടുപ്പ് യോഗങ്ങളിലും പ്രിയങ്ക ഗാന്ധി സംസാരിച്ചത്. മലയോര ജനത അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം വന്യജീവി ആക്രമണമാണെന്നും ഇത് പ്രതിരോധിക്കാന്‍ വേണ്ടത്ര ശ്രദ്ധ സര്‍ക്കാര്‍ ചെലുത്തുന്നില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.ആശമാര്‍ക്ക് മതിയായ സേവനവേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്താത്ത സര്‍ക്കാരിന്റെ നിലപാടിനെയും പ്രിയങ്ക വിമര്‍ശിച്ചു. ക്ഷേമപെന്‍ഷന്‍ സമയബന്ധിതമായി നല്‍കാതെ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലും മറ്റും രാഷ്ട്രീയ നേട്ടത്തിനായി സര്‍ക്കാര്‍ നല്‍കുന്ന തെറ്റായ സമീപനത്തെയും പ്രിയങ്ക വിമര്‍ശിച്ചു.തൊഴിലില്ലായ്മയും ലഹരി വ്യാപനവും ഉള്‍പ്പെടെ കേരളം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രിയങ്കാഗാന്ധി സംസാരിച്ചത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10