Logo
Sat, Jun 13, 2026 • 03:53 PM
LIVE TV
Watch

No business videos available

No Middle East videos available

അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 27, 2019
1 min read Updated: June 10, 2026
SHARE:
SAVE: Login to save

അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ്
Donald-Trump-Sad ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റെ ട്വീറ്റ്. ജി20 ഉച്ചകോടിക്കിടയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ട്രംപിന്‍റെ ട്വീറ്റ്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ജൂൺ 1 മുതൽ നികുതി ഉയർത്തിയ യുഎസ് നടപടിക്ക് മറുപടിയായി, അവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉൽപന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്താൻ ഈ മാസമാദ്യമാണ് ഇന്ത്യ തീരുമാനിച്ചത്. തുടർന്ന് ജൂൺ അഞ്ചിന് ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിൻവലിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയിലെത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുകയും ചെയതിരുന്നു. എന്നാൽ ഇന്ത്യ യുഎസിന് അനുകൂലമായ തീരുമാനം എടുത്തിരുന്നില്ല. കൂടാതെ റഷ്യയുമായുള്ള ആയുധ കരാർ തുടങ്ങിയവും ഇന്നു നടക്കുന്ന കൂടിക്കാഴ്ച്ചയിൽ ചർച്ചയാവും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10