ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്; 'വാക്ക് പാലിച്ചില്ലെങ്കില്‍ നെറുംതലയില്‍ ബോംബിടും
ഇറാനുമായുള്ള സമാധാന കരാര്‍ ഔദ്യോഗികമായി ഒപ്പുവെക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, കടുത്ത ഭീഷണിസ്വരവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇറാനുമായി ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത് ഒരു താല്ക്കാലിക ധാരണാപത്രം മാത്രമാണെന്നും ഇത് അന്തിമമല്ലെന്നും ട്രംപ് വ്യക്തമാക്കി. ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയെ സാക്ഷിനിര്‍ത്തിയായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം.
കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഇറാന്‍ വീഴ്ച വരുത്തിയാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. 'ഇതൊരു ധാരണാപത്രം മാത്രമാണ്, അന്തിമ കരാറല്ല. ഈ ധാരണ എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞങ്ങള്‍ ഇതില്‍ നിന്ന് പിന്മാറും. കരാറിന് വിരുദ്ധമായി ഇറാന്‍ മോശമായി പെരുമാറിയാല്‍ അവരുടെ നെറുംതലയില്‍ ഞങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കും. കഴിഞ്ഞ 47 വര്‍ഷമായി അവര്‍ മോശമായാണ് പെരുമാറുന്നത്,' ട്രംപ് പറഞ്ഞു.
അതേസമയം, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനുള്ള ഈ ഉടമ്പടി ഒഴിവാക്കാനാവാത്തതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പല കാരണങ്ങള്‍ കൊണ്ടും ഇതൊരു മികച്ച കരാറാണെന്നും, ഇതുവഴി 99.9 ശതമാനവും ഇറാന് ഇനി ആണവബോംബ് നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ ഭാഗികമായി തുറന്നിട്ടുണ്ടെന്നും അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇത് പൂര്‍ണ്ണമായും തുറക്കുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.