Logo
Sun, Jun 21, 2026 • 03:04 PM
LIVE TV
Watch

No business videos available

No Middle East videos available

തൃശ്ശൂരിലെ അനാശാസ്യ കേന്ദ്രത്തില്‍ കൊലപാതകം: ഇതരസംസ്ഥാന തൊഴിലാളി മരിച്ചു, ആറുപേര്‍ കസ്റ്റഡിയില്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 21, 2026
1 min read
SHARE:
SAVE: Login to save

തൃശ്ശൂരിലെ അനാശാസ്യ കേന്ദ്രത്തില്‍ കൊലപാതകം: ഇതരസംസ്ഥാന തൊഴിലാളി മരിച്ചു, ആറുപേര്‍ കസ്റ്റഡിയില്

തൃശ്ശൂര്‍: തൃശ്ശൂരിലെ ലൈംഗിക അനാശാസ്യ കേന്ദ്രത്തില്‍ പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ക്രൂരമര്‍ദ്ദനമേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശിയായ ധന്‍പത് നായ്ക് ആണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തലയിലെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ, അസാം സ്വദേശികളായ രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും ഉള്‍പ്പെടെ ആറുപേരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

ജൂണ്‍ 18-ന് രാത്രി 10 മണിയോടെ തൃശ്ശൂര്‍ കോരപ്പത്ത് ലൈനിലുള്ള ഒരു വീട്ടിലായിരുന്നു സംഭവം. തൃശ്ശൂര്‍ എം.ജി റോഡിലെ ഹോട്ടല്‍ ജീവനക്കാരായ ധന്‍പത് നായ്കും ഇതരസംസ്ഥാനക്കാരായ രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ കേന്ദ്രത്തില്‍ എത്തിയത്. ഇടപാടുമായി ബന്ധപ്പെട്ട് പണത്തെച്ചൊല്ലി ഇവിടെവെച്ച് തര്‍ക്കമുണ്ടാകുകയും, കേന്ദ്രത്തിന്റെ നടത്തിപ്പുകാരും അവിടെയുണ്ടായിരുന്നവരുമായ എട്ടംഗസംഘം മൂവരെയും ഇടിവള ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

മര്‍ദ്ദനത്തിന് ശേഷം പ്രതികള്‍ തന്നെ ഇവരെ കാറില്‍ കയറ്റി കോട്ടപ്പുറത്തുള്ള താമസസ്ഥലത്ത് ഇറക്കിവിട്ടു. നാണക്കേട് ഭയന്ന് ആദ്യഘട്ടത്തില്‍ ചികിത്സ തേടാന്‍ മടിച്ച മൂവരും, ശാരീരിക അസ്വസ്ഥതകള്‍ കൂടിയതിനെ തുടര്‍ന്ന് പിറ്റേദിവസമാണ് ആശുപത്രിയില്‍ എത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ധന്‍പത് നായ്കിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

കേസിലെ പ്രതികളായ രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ അസമിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. എട്ടാമനായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10