Logo
Sun, Jun 21, 2026 • 02:58 PM
LIVE TV
Watch

No business videos available

No Middle East videos available

അയോധ്യ രാമക്ഷേത്രത്തില്‍ കോടികളുടെ ക്രമക്കേട്; 60 കിലോ വെള്ളി കാണാനില്ലെന്ന് കണ്ടെത്തല്‍; അന്വേഷണം ഊര്‍ജ്ജിതം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 21, 2026
1 min read
SHARE:
SAVE: Login to save

അയോധ്യ രാമക്ഷേത്രത്തില്‍ കോടികളുടെ ക്രമക്കേട്; 60 കിലോ വെള്ളി കാണാനില്ലെന്ന് കണ്ടെത്തല്‍; അന്വേഷണം ഊര്‍ജ്ജിതം

അയോധ്യ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകളില്‍ വന്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുന്നതിനിടെ നിര്‍ണായക കണ്ടെത്തല്‍. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികള്‍ ഔദ്യോഗിക രേഖകളില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പുതിയ കണ്ടെത്തല്‍.

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനിടെ ജ്വല്ലേഴ്സ് അസോസിയേഷന്‍ എന്ന സംഘടന രാം ലല്ലയ്ക്ക് സമര്‍പ്പിച്ച വെള്ളിക്കട്ടികളാണ് കാണാതായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ രാം ലല്ലയ്ക്ക് ലഭിക്കുന്ന ആഭരണങ്ങളുടെയും മറ്റ് അമൂല്യ വസ്തുക്കളുടെയും മേല്‍നോട്ടച്ചുമതലയുള്ള കൃഷ്ണദേവ് തിവാരി ഉള്‍പ്പെടെ നാല് പുരോഹിതന്മാരെ പ്രത്യേക അന്വേഷണസംഘം വിളിപ്പിച്ചു ചോദ്യം ചെയ്തു.

രാജ്യത്തുടനീളമുള്ള വിവിധ ജ്വല്ലറി ഉടമകളില്‍ നിന്നും വ്യാപാരികളില്‍ നിന്നും ശേഖരിച്ച സംഭാവനകള്‍ ഉപയോഗിച്ചാണ് തങ്ങള്‍ 60 കിലോഗ്രാം വെള്ളിക്കട്ടികള്‍ വാങ്ങി ക്ഷേത്രത്തിന് നല്‍കിയതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അനുരാഗ് റസ്‌തോഗി വ്യക്തമാക്കി. എന്നാല്‍, ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങുകളിലോ അതിനുശേഷമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളിലോ ട്രസ്റ്റിന്റെ ഔദ്യോഗിക രേഖകളിലോ ഈ വെള്ളിക്കട്ടികള്‍ എവിടെയും ഉപയോഗിച്ചതായി കാണുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

അയോധ്യയിലെ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തികത്തട്ടിപ്പ്, സംഭാവനാക്രമക്കേട് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ യു.പി. സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിന്റെ വിശദമായ പരിശോധനയിലാണ് 60 കിലോയോളം വരുന്ന വെള്ളിക്കട്ടികള്‍ രേഖകളില്‍ ഉള്‍പ്പെടുത്താതെ അപ്രത്യക്ഷമായതായി കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രസ്റ്റ് ഭാരവാഹികളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10