Logo
Sat, Jun 13, 2026 • 12:33 PM
LIVE TV
Watch

No business videos available

No Middle East videos available

WORLD CRICKET TEST CHAMPIONSHIP| ദിസ് ടൈം ഫോര്‍ ആഫ്രിക്ക; കാത്തിരിപ്പ് അവസാനിച്ചു; ദക്ഷിണാഫ്രിക്കയ്ക്ക് കന്നി കിരീടം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 14, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

WORLD CRICKET TEST CHAMPIONSHIP| ദിസ് ടൈം ഫോര്‍ ആഫ്രിക്ക; കാത്തിരിപ്പ് അവസാനിച്ചു; ദക്ഷിണാഫ്രിക്കയ്ക്ക് കന്നി കിരീടം
ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കന്നി കിരീടം. 27 വര്‍ഷത്തിനുശേഷം ഒരു ഐസിസി കിരീടമെന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്നം ലോഡ്‌സില്‍ യാഥാര്‍ഥ്യമായി. ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ആദ്യമായി ഒരു ഐസിസി കിരീടം സ്വന്തമാക്കിയത്. 282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത് എയ്ഡന്‍ മാര്‍ക്രത്തിന്റെ മിന്നുന്ന ഇന്നിങ്‌സാണ്. മാര്‍ക്രം 136 റണ്‍സ് നേടി. ക്യാപ്റ്റന്‍ ടെംബ ബാവുമയും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കക്ക് കരുത്തു പകര്‍ന്നത്. ബാവുമ 66 റണ്‍സ് എടുത്തു . ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 212 റണ്‍സിന് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 138 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 73 ന് 7ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും വാലറ്റക്കാരുടെ മികവില്‍ 207 റണ്‍സടിച്ച ഓസീസ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 282 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയ കിരീടം ചൂടിയത്. രണ്ട് ഇനിങ്ങ്‌സിലുമായി ഓസീസിന്റെ 9 വിക്കറ്റ് നേടിയ കഗിസോ റബാദയും പ്രോട്ടീസിന് കരുത്തേകി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10