Logo
Sat, Jun 13, 2026 • 05:24 AM
LIVE TV
Watch

No business videos available

No Middle East videos available

SUNNY JOSEPH MLA| 'വിലക്കയറ്റവും ദുരിതങ്ങളും കൊണ്ട് ഇടതുമുന്നണി കേരളത്തെ തകര്‍ത്തു; ഇതിനെതിരെ നിലമ്പൂരിലെ ജനങ്ങള്‍ വോട്ടുചെയ്ത് പ്രതികരിക്കണം'- കെ.പി.സി.സി. പ്രസിഡന്‍റ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 15, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

SUNNY JOSEPH MLA| 'വിലക്കയറ്റവും ദുരിതങ്ങളും കൊണ്ട് ഇടതുമുന്നണി കേരളത്തെ തകര്‍ത്തു; ഇതിനെതിരെ നിലമ്പൂരിലെ ജനങ്ങള്‍ വോട്ടുചെയ്ത് പ്രതികരിക്കണം'- കെ.പി.സി.സി. പ്രസിഡന്‍റ്
വിലക്കയറ്റവും ദുരിതങ്ങളും കൊണ്ട് കേരളത്തെ തകര്‍ത്ത് ഇടതുമുന്നണിക്കെതിരെ നിലമ്പൂരില്‍ വോട്ടുചെയ്ത് പ്രതികരിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. ഇവിടുത്തെ പാവപ്പെട്ടവര്‍ക്കു വേണ്ടിയല്ല, മകള്‍ക്കും കുടുംബത്തിനും വേണ്ടിയാണ് മുഖ്യമന്ത്രി ഭരിക്കുന്നതെന്നും വ്യക്തമാക്കി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ നിലമ്പൂര്‍ നഗരസഭ പര്യടനം പാടിക്കുന്നില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മകള്‍ ഒരു ജോലിയും ചെയ്യാതെ 2.75 കോടി രൂപയാണ് കരിമണല്‍ കമ്പനിയില്‍ നിന്നും വാങ്ങിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനസമ്പര്‍ക്ക പരിപാടി നടത്തി ജനങ്ങളെ സഹായിക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തപ്പോള്‍ പിണറായി വിജയന്‍ കുടുംബത്തിനു വേണ്ടി ഭരിക്കുകയാണ്. ഇടതുസര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണം കാരണം വിലക്കയറ്റവും നികുതി ഭാരവും തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളൊന്നും കുറഞ്ഞ വിലയില്‍ സിവില്‍ സ്പ്ലൈസ് വഴി വിതരണം ചെയ്യുന്നില്ല. സ്റ്റോക്കില്ലെന്ന ബോര്‍ഡാണ് മാവേലി സ്റ്റോറുകളിലുള്ളത്. യു.ഡി.എഫ്. സര്‍ക്കാര്‍ കുറഞ്ഞ വിലയില്‍ വിതരണം ചെയ്തിരുന്ന 13 അവശ്യ സാധനങ്ങളുടെ വിലയും സിവില്‍ സപ്ലൈസ് കുത്തനെ വര്‍ധിപ്പിച്ചു. നാട്ടില്‍ സമാധാനവും ഐശ്വരവും ഉണ്ടാവണമെങ്കില്‍ യു.ഡി.എഫ്. തിരിച്ചു വരണമെന്നും അതിന് നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. യു.ഡി.എഫ്. ബൂത്ത് ചെയര്‍മാന്‍ ഷിഹാബ് ഇണ്ണി ആധ്യക്ഷം വഹിച്ചു. മുന്‍ എം.എല്‍.എ. അബ്ദുറിമാന്‍ രണ്ടത്താണി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍, വി.എ. കരീം, നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ്, യു.ഡി.എഫ്. നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ നാണിക്കുട്ടി കൂമഞ്ചേരി, കണ്‍വീനര്‍ അഡ്വ. ഷെറി ജോര്‍ജ്, യു.ഡി.എഫ്. ബൂത്ത് കണ്‍വീനര്‍ അനീഷ് ഇല്ലിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10