Logo
Sat, Jun 13, 2026 • 03:54 AM
LIVE TV
Watch

No business videos available

No Middle East videos available

KC VENUGOPAL MP| 'മലപ്പുറത്തോട് കാണിച്ച വഞ്ചന തിരുത്തി മുഖ്യമന്ത്രി മാപ്പ് പറയണം'- കെ.സി വേണുഗോപാൽ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 16, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

KC VENUGOPAL MP| 'മലപ്പുറത്തോട് കാണിച്ച വഞ്ചന തിരുത്തി മുഖ്യമന്ത്രി മാപ്പ് പറയണം'- കെ.സി വേണുഗോപാൽ എംപി
മലപ്പുറം ജനതയെ അപമാനിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ വായിൽനിന്ന് വരാൻ പാടില്ലാത്ത പ്രസ്താവനകൾ ആണ്പിണറായി നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. മലപ്പുറത്തോട് കാണിച്ച വഞ്ചന തിരുത്തി മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന തിരഞ്ഞെടുപ്പ് പ്രചരണംമൂത്തേടം കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം . കുടിയും കുടിശ്ശിഖയുടെയും സർക്കാർ ആണ് കേരളം ഭരിക്കുന്നത് എന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ കുറ്റപ്പെടുത്തി. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗകത്തിൻ്റെ വിജയത്തിനായി ഒരു ദിവസം നീണ്ടു നിൽക്കുന്ന പ്രചരണ പരിപാടിയാണ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ചത്. മലപ്പുറം ജനതയെ അപമാനിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ വായിൽനിന്ന് വരാൻ പാടില്ലാത്ത പ്രസ്താവനകൾ ആണ്പിണറായി നടത്തിയതെന്ന് പ്രചരണ പരിപാടി ഉദ്ഘടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെ സി ഗോപാൽ എംപി പറഞ്ഞു. മലപ്പുറത്തോട് കാണിച്ച വഞ്ചന തിരുത്തി മുഖ്യമന്ത്രി മാപ്പ് പറയണമെന്നദ്ദേഹം ആവശ്യപ്പെട്ടു. പാലസ്തീൻ ജനതയുടെ സ്വതന്ത്ര അവകാശം എന്നും കോൺഗ്രസിന്റെ അജണ്ടയാണെന്നും മുഖ്യമന്ത്രി തിരഞ്ഞെടുപ്പുകാലത്ത് പാലസ്തീൻ സ്നേഹം കാട്ടുകയാണെന്നും കെ സി വേണു ഗോപാൽ കുറ്റപ്പെടുത്തി. തങ്ങൾക്ക് ഇസ്രയേൽ വിരുദ്ധ നിലപാട് പിണറായിയിൽ നിന്ന് പഠിക്കേണ്ട ഗതികേടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ തെരഞ്ഞെടുപ്പ് കേരളത്തിലെ ഭരണ മാറ്റത്തിനു വേണ്ടിയുള്ളതാണെന്നും ഭരണവിരുദ്ധ വികാരം കേരളത്തിൽ ആഞ്ഞടിക്കുകയാണെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.കുടിയും കുടിശ്ശിഖയുടെയും സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്നദേഹം കുറ്റപ്പെടുത്തി. പാലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രചരണത്തിൽ ഏറെ മുന്നേറുന്ന ആര്യാടൻ ഷൗക്കത്തിന് കരുത്ത് പകർന്നു കൊണ്ടാണ് മുസ്ലിം ലീഗ് അധ്യക്ഷൻ നേതൃത്വത്തിൽ ഏകദിന പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10