സ്വർണ്ണക്കടത്ത് കേസ് ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കി; കേരളത്തിലെ മോദിയാണ് പിണറായി വിജയനെന്ന് മുകുൾ വാസ്നിക്
Jaihind TV News Report
Jaihind TV Web Desk
August 03, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: കൊവിഡിനെ മറയാക്കി എൽഡിഎഫ് സർക്കാർ അഴിമതി നടത്തുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുൾ വാസ്നിക്. സ്വർണ്ണക്കള്ളക്കടത്ത് കേസ് ദേശീയ തലത്തിൽ പോലും നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ നരേന്ദ്രമോദിയാണ് പിണറായി വിജയന്‍. കേരളം സുരക്ഷിത കരങ്ങളിലെന്ന് വിശ്വസിക്കാനാവില്ല. അഴിമതിക്ക് കുട പിടിക്കുന്നതിന് അപ്പുറത്തേക്ക് ഈ സർക്കാരിന് ഒന്നും ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്തിലും അഴിമതികളിലും സി.ബി.ഐ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന 'സ്പീക്ക് അപ് കേരള' സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/JaihindNewsChannel/videos/1647443822100319
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10