Logo
Mon, Jul 06, 2026 • 08:57 AM
LIVE TV
Watch

No business videos available

No Middle East videos available

സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു, പിണറായിയുടെ അറിവോടെ നടത്തിയ രാജ്യാന്തര ഉടമ്പടികള്‍ അന്വേഷിക്കണം: രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 03, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു,  പിണറായിയുടെ അറിവോടെ നടത്തിയ രാജ്യാന്തര ഉടമ്പടികള്‍ അന്വേഷിക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുന്ന അതീവ ഗുരുതരമായ നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ അറിവോടെ നടത്തിയ രാജ്യാന്തര ഉടമ്പടികളും അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫിന്‍റെ സ്പീക്ക് അപ് കേരള സത്യാഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങളും സിബിഐ അന്വേഷിക്കണം. ട്രഷറി കുംഭകോണത്തിന് നേതൃത്വം നൽകുന്നത് എൻജിഒ യൂണിയനുമായി അടുത്ത ബന്ധമുള്ളവരാണ്. പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയ എൻജിഒ യുണിയനിലുള്‍പ്പട്ടവരേയും സർക്കാർ സംരക്ഷിക്കുന്നു. അഴിമതികള്‍ മുഖ്യമന്ത്രിയിലേക്ക് നീളുമെന്ന് കാണുമ്പോൾ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകുന്നില്ല. വിജിലൻസ് കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.   https://www.facebook.com/rameshchennithala/videos/237726773924183
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10