Logo
Sat, Jun 13, 2026 • 12:33 PM
LIVE TV
Watch

No business videos available

No Middle East videos available

'മൗനം നിഷ്പക്ഷതയല്ല'; അലി ഖമേനിയുടെ വധത്തിൽ കേന്ദ്രത്തിന് മൗനം; വാജ്‌പേയിയുടെ ഇറാൻ സന്ദർശനം ഓർമ്മിപ്പിച്ച് സോണിയ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 03, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'മൗനം നിഷ്പക്ഷതയല്ല'; അലി ഖമേനിയുടെ വധത്തിൽ കേന്ദ്രത്തിന് മൗനം; വാജ്‌പേയിയുടെ ഇറാൻ സന്ദർശനം ഓർമ്മിപ്പിച്ച് സോണിയ ഗാന്ധി
ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശബ്ദതയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തി. അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം മൗനങ്ങളെ നിഷ്പക്ഷതയായി കാണാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ വധിക്കുന്നത് ആ രാജ്യത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്നും ഇതിനെതിരെ ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യ കാലാകാലങ്ങളായി പിന്തുടരുന്ന സ്വതന്ത്രമായ വിദേശനയമാണ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന് വിശ്വാസ്യത നല്‍കിയതെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. ഖമേനിയുടെ വധത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി അപലപിക്കുന്നു. ഈ വിഷയത്തില്‍ മോദി സര്‍ക്കാര്‍ തങ്ങളുടെ നിലപാട് പാര്‍ലമെന്റില്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി ഇറാന്‍ സന്ദര്‍ശിച്ചതും ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധവും സോണിയ ഗാന്ധി തന്റെ പ്രസ്താവനയില്‍ പരാമര്‍ശിച്ചു. അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യ പുലര്‍ത്തിപ്പോന്ന സന്തുലിതമായ നിലപാട് കൈവിടുന്നത് രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പും സോണിയ ഗാന്ധി നല്‍കി. യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ രാജ്യം തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10