Logo
Sat, Jun 27, 2026 • 12:20 PM
LIVE TV
Watch

No business videos available

No Middle East videos available

ഗാസ വിഷയത്തില്‍ ഇന്ത്യ ഇസ്രായേലിന്റെ സ്വാധീനവലയത്തില്‍; ലോകം പ്രതികരിക്കുമ്പോള്‍ ഇന്ത്യക്ക് മൗനം; മോദി സര്‍ക്കാരിനെതിരെ സോണിയ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 27, 2026
1 min read
SHARE:
SAVE: Login to save

ഗാസ വിഷയത്തില്‍ ഇന്ത്യ ഇസ്രായേലിന്റെ സ്വാധീനവലയത്തില്‍; ലോകം പ്രതികരിക്കുമ്പോള്‍ ഇന്ത്യക്ക് മൗനം; മോദി സര്‍ക്കാരിനെതിരെ സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന കൂട്ടക്കൊലകളില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിദേശനയത്തെയും നിലപാടുകളെയും രൂക്ഷമായി വിമര്‍ശിച്ചത്. ഗാസയില്‍ നടക്കുന്ന വംശഹത്യക്കെതിരെ ലോകമെമ്പാടും വലിയ രീതിയിലുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉയരുമ്പോഴും ഇന്ത്യ മാത്രം നിശ്ശബ്ദത പാലിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

ജസ്റ്റിസ് (റിട്ട.) എസ്. മുരളീധര്‍ ഉള്‍പ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച 94 പേജുള്ള റിപ്പോര്‍ട്ട് ഗാസയിലെ ഭീകരമായ അവസ്ഥ വ്യക്തമാക്കുന്നുണ്ട്. 20,000-ത്തോളം കുട്ടികള്‍ കൊല്ലപ്പെടുകയും 44,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍, ഇസ്രായേലിന്റെ നടപടികള്‍ പലസ്തീനികളുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പാശ്ചാത്യ ശക്തികള്‍ പോലും പലസ്തീന്‍ രാഷ്ട്രരൂപീകരണത്തെ അനുകൂലിക്കുമ്പോഴും ഇന്ത്യ ഇസ്രായേലിന്റെ തന്ത്രപ്രധാനമായ സ്വാധീനവലയത്തിലേക്ക് കൂടുതല്‍ വീണുപോവുകയാണെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

പലസ്തീന്‍, ഇറാന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റിലെ ചരിത്രപരമായ സൗഹൃദ രാജ്യങ്ങളില്‍ നിന്നും ആഗോള പൊതുവികാരത്തില്‍ നിന്നും ഇന്ത്യ അകലുകയാണ്. മുന്‍പ് കോളനിവത്കരണത്തിനെതിരെയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും ശക്തമായി നിലകൊണ്ട ഇന്ത്യയുടെ പരമ്പരാഗതമായ വിദേശനയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ കേന്ദ്ര നിലപാടെന്നും, അടിച്ചമര്‍ത്തപ്പെടുന്ന പലസ്തീന്‍ ജനതയ്ക്കായി ഇന്ത്യ ശബ്ദമുയര്‍ത്തണമെന്നും സോണിയ ഗാന്ധി ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10