Logo
Mon, Jul 06, 2026 • 05:11 AM
LIVE TV
Watch

No business videos available

No Middle East videos available

ശിവശങ്കര്‍ കൊച്ചിയില്‍; ചോദ്യം ചെയ്യലിന് എന്‍.ഐ.എ ഓഫീസില്‍ ഹാജരായി| VIDEO


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 27, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ശിവശങ്കര്‍ കൊച്ചിയില്‍; ചോദ്യം ചെയ്യലിന്  എന്‍.ഐ.എ ഓഫീസില്‍ ഹാജരായി| VIDEO
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കൊച്ചി എന്‍.ഐ.എ ഓഫീസില്‍ ഹാജരായി. എന്‍ഐഎയുടെ പ്രത്യേകസംഘത്തിന്റെ ചോദ്യം ചെയ്യൽ പത്തുമണിക്ക് തുടങ്ങും. കൊച്ചിയില്‍ എന്‍.ഐ.എ ആസ്ഥാനത്തെ പ്രത്യേക മുറിയിലാണ് ചോദ്യംചെയ്യല്‍. തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 4.30നാണ് ശിവശങ്കർ പുറപ്പെട്ടത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എ.എന്‍.ഐയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാകും  ചോദ്യം ചെയ്യുക. എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യംചെയ്യല്‍. ഇത് വീഡിയോയില്‍ പകര്‍ത്തും. അഞ്ച് മണിക്കൂർ നീണ്ട ആദ്യഘട്ട ചോദ്യം ചെയ്യലിൽ ശിവശങ്കർ നൽകിയ മൊഴികള്‍ കള്ളമാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ചുള്ള മൊഴിയിൽ വൈരുദ്ധ്യമെന്നും എൻഐഎ കണ്ടെത്തി. ഇക്കാര്യത്തിലും വിശദീകരണം തേടും. നുണ പറഞ്ഞാൽ തിരിച്ചറിയാനാകുന്ന ഉപകരണത്തിന്‍റെ സഹായത്തോടെയായിരുന്നു ചോദ്യംചെയ്യല്‍.   https://www.facebook.com/JaihindNewsChannel/videos/3377558468960817
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10