Logo
Sat, Jun 13, 2026 • 02:09 PM
LIVE TV
Watch

No business videos available

No Middle East videos available

നീരവ് മോദിയ്ക്ക് വീണ്ടും തിരിച്ചടി; സഹോദരിയുടേയും ഭർത്താവിന്‍റെയും അക്കൗണ്ട് സിംഗപ്പൂർ ഹൈക്കോടതി മരവിപ്പിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 03, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

നീരവ് മോദിയ്ക്ക് വീണ്ടും തിരിച്ചടി; സഹോദരിയുടേയും ഭർത്താവിന്‍റെയും അക്കൗണ്ട് സിംഗപ്പൂർ ഹൈക്കോടതി മരവിപ്പിച്ചു
നീരവ് മോദിയുടെയും സഹോദരി പൂർവിയുടെയും നാല് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം സ്വിസ് അധികൃതർ മരവിപ്പിച്ചതിന് പിന്നാലെ , സഹോദരിയുടേയും ഭർത്താവിന്‍റെയും ഉടമസ്ഥതയിലുള്ള പവലിയൻ പോയിന്‍റ് കോർപ്പറേഷൻ കമ്പനിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 44.41 കോടി രൂപ സിംഗപ്പൂർ ഹൈക്കോടതി മരവിപ്പിച്ചു. ബാങ്ക് അക്കൗണ്ടിൽ ഉള്ള പണം ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും അനധികൃതമായി കൊണ്ടു വന്നതാണെന്നതിന്‍റെ അടിസ്ഥാനത്തിൽ ആണ് മരവിപ്പിക്കൽ. നീരവ് മോദിയുടെ സഹോദരിയുടേയും ഭർത്താവിന്‍റെയും അക്കൗണ്ടുകൾ സിംഗപ്പൂർ ഹൈക്കോടതി മരവിപ്പിച്ചതായി ചെയ്തതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറിയിച്ചു. മായങ്ക് മേത്തയുടെയും, പൂർവി മോദിയുടെയും ഉടമസ്ഥതയിലുള്ള പവലിയൻ പോയിന്‍റ് കോർപ്പറേഷൻ കമ്പനിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 44.41 കോടി രൂപയാണ് മരപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ബാങ്ക് അക്കൗണ്ടിൽ ഉള്ള പണം ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും അനധികൃതമായി കൊണ്ടു വന്നതാണെന്നതിന്‍റെ അടിസ്ഥാനത്തിൽ ആണ് മരവിപ്പിക്കൽ. കഴിഞ്ഞ ദിവസങ്ങളിൽ മോദിയുടെയും സഹോദരി പൂർവിയുടെയും നാല് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചിരുന്നു. ഇരുവരുടെയും അക്കൗണ്ടുകളിൽ നിന്ന് 258 ഉം 283 ഉം കോടിയിലധികം തുക കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. രണ്ട് ബില്യൺ യുഎസ് ഡോളർ പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പ തിരിച്ചടവ് കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയെ മാർച്ച് 19 ന് സ്കോട്ട്ലൻഡ് യാർഡ് അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മോദിയെ ഇന്ത്യായിൽ വിചാര ചെയ്യണമെന്ന് ഇന്ത്യ അവശ്യപ്പെടുന്നുണ്ട്. തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിലാണ് നീരവ് മോദിയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10