Logo
Sun, Jun 14, 2026 • 06:17 AM
LIVE TV
Watch

No business videos available

No Middle East videos available

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്സ്വാള്‍ അന്തരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 29, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്സ്വാള്‍ അന്തരിച്ചു
കാണ്‍പുര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്സ്വാള്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ശക്തമായ മുഖങ്ങളിലൊരാളായിരുന്ന ജയ്സ്വാള്‍. ദേശീയ രാഷ്ട്രീയത്തിലും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ സുപ്രധാന അംഗമായിരുന്നു ശ്രീപ്രകാശ് ജയ്സ്വാള്‍. 2004 മുതല്‍ 2009 വരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായും, പിന്നീട് 2011 മുതല്‍ 2014 വരെ കല്‍ക്കരി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1999, 2004, 2009 എന്നീ വര്‍ഷങ്ങളില്‍ കാണ്‍പുരില്‍നിന്ന് തുടര്‍ച്ചയായി മൂന്ന് തവണയാണ് അദ്ദേഹം ലോക്സഭയിലേക്ക് വിജയിച്ചത്. സംഘടനാ രംഗത്തും അദ്ദേഹം സജീവമായിരുന്നു; 2000 മുതല്‍ 2002 വരെ യുപി കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനായിരുന്ന ജയ്സ്വാള്‍, 1989-ല്‍ കാണ്‍പുര്‍ മേയറായാണ് പൊതുരംഗത്ത് സജീവമായത്. പ്രാദേശിക രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന അദ്ദേഹം 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് സജീവരാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയത്. ശ്രീപ്രകാശ് ജയ്സ്വാളിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10