രാഹുൽ ഗാന്ധി ഇന്ന് കേരളത്തില്‍ ; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിപാടികള്‍
Jaihind TV News Report
Jaihind TV Web Desk
October 19, 2020
1 min read
•
Updated: June 10, 2026
മലപ്പുറം : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.30ന് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ യുഡിഎഫ് നേതാക്കൾ സ്വീകരിക്കും. കരിപ്പൂരിൽ നിന്നും റോഡ‍് മാർഗം മലപ്പുറം കളക്ടറേറ്റിലെത്തി 12.45 മുതല്‍ 1.30 വരെ കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 1.30-ന് കവളപ്പാറ ദുരന്തത്തില്‍ കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ട കാവ്യയ്ക്കും കാര്‍ത്തികയ്ക്കും നിര്‍മ്മിച്ച് നല്‍കുന്ന വീടിന്‍റെ താക്കോല്‍ദാനം കളക്ടറേറ്റില്‍ നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് രണ്ടോടെ വയനാട്ടിലേക്ക് തിരിക്കും. ഒക്ടോബര്‍ 20ന് രാവിലെ 10.30 മുതല്‍ 11.15 വരെ വയനാട് കളക്ടറേറ്റില്‍ നടക്കുന്ന കൊവിഡ് അവലോകനയോഗത്തിലും 11.30 മുതല്‍ 1.00 മണി വരെ ദിശ യോഗത്തിലും പങ്കെടുക്കും.
ഒക്ടോബര്‍ 21ന് ഉച്ചയ്ക്ക് 2.30 മുതല്‍ 3.15 വരെ മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിക്കും. വൈകുന്നേരം 3.20-ന് മാനന്തവാടിയില്‍ നിന്ന് റോഡ് മാര്‍ഗം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന അദ്ദേഹം 5.10ന് ഡല്‍ഹിയിലേക്ക് തിരിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ നിവേദനങ്ങള്‍ സ്വീകരിക്കുന്നതും സന്ദര്‍ശകരെ അനുവദിക്കുന്നതും പ്രോട്ടോകോള്‍ നിയന്ത്രങ്ങള്‍ പാലിച്ചായിരിക്കും. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും യുഡിഎഫ് നേതാക്കൾ അഭ്യര്‍ത്ഥിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10