'അമ്മ' സംഘടന കേരളീയ സമൂഹത്തിന് ആവശ്യമില്ല ; ജി.സുധാകരൻ
താരസംഘടനയായ അമ്മയിൽ പ്രശനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സംഘടനക്കെതിരെ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ രംഗത്ത്. താരസംഘടനയായ അമ്മ പിരിച്ചു വിടണമെന്നും ഈ സംഘടനകൊണ്ട് കേരളീയ സമൂഹത്തിന് യാതൊരുവിധ ആവശ്യവുമില്ലെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ ഇത് മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.മലയാള സിനിമ മേഖലയിൽ ഇപ്പോൾ നടക്കുന്നത് വളരെ മോശം ഗ്രൂപ്പിസമാണെന്നും അദ്ദേഹം തുറന്നടിച്ചു.
സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടന്മാരായ മോഹൻലാലും മമ്മൂട്ടിയും നേരിട്ട് ഇറങ്ങണമെന്നും അമ്മ സംഘടന കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. സാധാരണക്കാർക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല. ജങ്ങൾക്ക് അതിനോട് യാതൊരു താൽപര്യവുമില്ല. ഈ സംഘടനയ്ക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം മാത്രമാണെന്നും സുധാകരൻ വിമർശിച്ചു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.