ഇടപെട്ടത് നിരാശ്രയരായ കമ്യൂണിസ്റ്റ് കുടുംബത്തിന്‍റെ കുടികിടപ്പ് തർക്കത്തില്‍; ബ്രാഞ്ച് സെക്രട്ടറിയും പങ്കെടുത്തു ; അപകീർത്തിപ്പെടുത്തിയതിനെതിരെ നിയമനടപടി : പി.ടി തോമസ് | VIDEO
Jaihind TV News Report
Jaihind TV Web Desk
October 09, 2020
1 min read
•
Updated: June 06, 2026
കൊച്ചി: ഭൂമി ഇടപാടിലെ ആരോപണത്തില്‍ മറുപടിയുമായി പി.ടി തോമസ് എംഎല്‍എ. നിരവധി തവണ സിപിഎം നേതാക്കള്‍ ഇടപെട്ട് തീർക്കാന്‍ കഴിയാത്ത കേസില്‍ മധ്യസ്ഥത വഹിക്കുക മാത്രമാണ് താന്‍ ചെയ്തത്. പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസ് പ്രതിയും കമ്യൂണിസ്റ്റ് നേതാവുമായ ദിനേശന്‍റെ കുടുംബത്തിന്‍റെ കുടികിടപ്പ് തർക്കത്തിലാണ് ഇടപെട്ടത്. ദിനേശന്‍റെ മകനും തന്‍റെ മുന്‍ ഡ്രൈവറുമായ രാജശേഖരന്‍റെ സഹോദരങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇടപെടല്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒത്തുതീർപ്പ് ചർച്ചയില്‍ പങ്കെടുത്തിട്ടുണ്ട്. അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/JaihindNewsChannel/videos/779096782664793
കൊച്ചിയില്‍ കണക്കില്‍പ്പെടാത്ത 50 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ തനിക്കെതിരെ സി.പി.എമ്മും ചില മാധ്യമങ്ങളും വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും പി.ടി. തോമസ് പറഞ്ഞു. ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടിയെന്നും കള്ളപ്പണ ഇടപാടിനു കൂട്ടുനിന്നുവെന്നുമുള്ള വാര്‍ത്തകളും പ്രചാരണങ്ങളും വ്യാജമാണ്. ഇടപ്പള്ളിയിലെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ നാലഞ്ചു പേര് വരുന്നത് കണ്ടിരുന്നു. ആദായ നികുതി വകുപ്പില്‍ നിന്നാണെന്നു പറഞ്ഞു. തുടര്‍ന്നു ഞാന്‍ കാറില്‍ കയറി ഓഫീസിലെത്തിയപ്പോഴാണ് ആദായ നികുതി വകുപ്പ് രാമകൃഷ്ണന് എന്നായാള്‍ കൈമാറിയ തുക പിടിച്ചെടുത്തതായും അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തതായും അറിയുന്നത് - പി.ടി. തോമസ് പറഞ്ഞു.
കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായ തൻ്റെ മുൻ ഡ്രൈവറുടെ സഹോദരൻ രാജീവന്നും രാമകൃഷ്ണന് എന്ന വ്യക്തിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ വേണ്ടി രാജീവന്റെ ആവശ്യപ്രകാരമാണു താന്‍ മധ്യസ്ഥതയ്ക്ക് എത്തിയതെന്ന് എംഎല്‍എ വ്യക്തമാക്കി . തനിക്കൊപ്പം വര്‍ഡ് കൗണ്‍സിലര്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറി, റെസിഡന്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് തുടങ്ങി പതിനഞ്ചോളം പേരുണ്ടായിരുന്നു. വസ്തു വാങ്ങിയതിന്റെ തുകയായിട്ടാണു രാമകൃഷ്ണന് 50 ലക്ഷം രൂപ കൊണ്ടുവന്നത്. ഈ പണം കള്ളപ്പണമാണോ എന്നു തനിക്കറിയില്ല. കള്ളപ്പണമാണെങ്കില്‍ രാമകൃഷ്ണനെതിരേ നടപടിയെടുക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.വ്യാജ വാർത്ത നൽകിയ മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കള്ളപ്പണം രേഖകൾ ഉണ്ടാക്കി നൽകുകയില്ലെന്ന് അറിയുന്നവർ തന്നെയാണ് തനിക്കെതിരായ വ്യാജ പ്രചരണത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10