Logo
Sat, Jun 13, 2026 • 03:54 AM
LIVE TV
Watch

No business videos available

No Middle East videos available

KC VENUGOPAL MP| മുതലാളിമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി പിണറായി സർക്കാർ മാറി; 2026 ല്‍ യുഡിഎഫ് കേരളത്തില്‍ വിജയിക്കും- കെസി വേണുഗോപാല്‍ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 15, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

KC VENUGOPAL MP| മുതലാളിമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി പിണറായി സർക്കാർ മാറി; 2026 ല്‍ യുഡിഎഫ് കേരളത്തില്‍ വിജയിക്കും- കെസി വേണുഗോപാല്‍ എംപി
മലപ്പുറം ജില്ലയെ അപമാനിക്കാന്‍ മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി നയിക്കുന്ന ഒരു ഗവണ്‍മെന്റ് ആണ് കേരളം ഭരിക്കുന്നതെന്നും സാധാരണക്കാര്‍ക്ക്് ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. മൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ആളുകളാണ് കൊല്ലപ്പെടുന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇല്ല. പാവപ്പെട്ടവനെ തിരിഞ്ഞു നോക്കുവാന്‍ ആളില്ല. മുതലാളിമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി പിണറായി ഗവണ്‍മെന്റ് കേരള ഗവണ്‍മെന്റിനെ മാറ്റി. നിലമ്പൂരിലെ ജനങ്ങള്‍ ഒട്ടാകെ ആഹ്ലാദപൂര്‍വ്വം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ മഹാഭൂരിപക്ഷത്തോടെ വിജയിപ്പിക്കും 2026 യുഡിഎഫ് കേരളത്തില്‍ വിജയിക്കുമെന്നും കേരളം ഭരിക്കുമെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു. നിലമ്പൂരിനെ അക്ഷരാര്‍ത്ഥത്തില്‍ നീലക്കടലാക്കി മൂത്തേടത്തും നിലമ്പൂരിലും പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ നടന്നു. പതിനായിരങ്ങളാണ് മഴയെപ്പോലും അവഗണിച്ച് റോഡ് ഷോയില്‍ അണി നിരന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ അതി രൂക്ഷ വിമര്‍ശനങ്ങളാണ് പ്രിയങ്ക നടത്തിയത്. ഭരണമാറ്റത്തിന്റെ തുടക്കം നിലമ്പൂരില്‍ നിന്നാകണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വന്യമൃഗ ശല്യവും ആശസമരവും ക്ഷേമ പെന്‍ഷനും വൈകുന്നതും പ്രിയങ്ക ഉന്നയിച്ചു. നിലമ്പൂര്‍ വിധിയെഴുതാന്‍ ഇനി 3 നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ വികസനമോ രാഷ്ട്രീയമോ നിലപാടുകളോ അവതരിപ്പിക്കാനാവാതെ എല്‍ഡിഎഫും എന്‍ഡിഎയും ആശയക്കുഴപ്പത്തിലാണ്. പെട്ടിയും വിവാദങ്ങളും തേടി എല്‍ഡിഎഫ് നടത്തുന്ന വില കുറഞ്ഞ, തരംതാണ അപഹാസ്യ നാടകങ്ങള്‍ ജനം തിരിഞ്ഞറിഞ്ഞും കഴിഞ്ഞു. ഏതായാലും നിലമ്പൂര്‍ പോളിംഗ് ബൂത്തിലെത്താന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുത്ത പരാജയ ഭീതിയിലാണ് എല്‍ഡിഎഫ് ക്യാമ്പ്. പ്രകോപനവും വിവാദവുമുണ്ടാക്കാനുള്ള എല്‍ഡിഎഫിന്റെ ഗൂഢ തന്ത്രങ്ങള്‍ വരും ദിവസങ്ങളിലും നിലമ്പൂരില്‍ അരങ്ങേറുമെന്ന് ഉറപ്പാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10