Logo
Sat, Jun 13, 2026 • 03:44 PM
LIVE TV
Watch

No business videos available

No Middle East videos available

'പി. ശശിക്കെതിരെ ലൈംഗിക പീഡന ആരോപണ സൂചനയുണ്ട്'; പരാതി പുറത്ത് വന്നാല്‍ വലിയ കോളിളക്കമുണ്ടാകും, പി.വി. അന്‍വര്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 30, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'പി. ശശിക്കെതിരെ ലൈംഗിക പീഡന ആരോപണ സൂചനയുണ്ട്'; പരാതി പുറത്ത് വന്നാല്‍ വലിയ കോളിളക്കമുണ്ടാകും, പി.വി. അന്‍വര്‍
  മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ താന്‍ നല്‍കിയ പരാതി പുറത്തുവന്നാല്‍ വലിയ കോളിളക്കമുണ്ടാകുമെന്ന് പി.വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനമെന്ന സൂചനയും ഉണ്ട്. പരാതിയിലെ ചില കാര്യങ്ങള്‍ വളരെ ഗൗരവമേറിയതാണ്. പാര്‍ട്ടിക്ക് വളരെ സ്വകാര്യമായി നല്‍കിയ പരാതിയാണതെന്നും പി.വി അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയോട് കൃത്യമായി അന്വേഷിക്കാന്‍ താന്‍ ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ അവിടെ നടക്കുന്ന ചില സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് പരാതി. താന്‍ അറിഞ്ഞ കാര്യങ്ങളാണ് പാര്‍ട്ടിയോട് പരാതിപ്പെട്ടത്. പരാതി കൊടുത്തതിന് ശേഷം ചില നേതാക്കള്‍ തന്നെ ബന്ധപ്പെട്ടു. പി. ശശിക്കെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടതായും അൻവർ പറഞ്ഞു. ആ പരാതി പാര്‍ട്ടിയെയോ ഭരണത്തെയോ ബാധിക്കുന്നതല്ല. പി. ശശിയെ മാറ്റി നിര്‍ത്തിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. താന്‍ കൊടുത്ത പരാതികളിലെ ഏറ്റവും ഗൗരവം കുറഞ്ഞ വിഷയമാണിത്. അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ തനിക്ക് മാനസിക പ്രയാസങ്ങള്‍ നല്‍കുന്നതാണ്. ഒരിക്കലും ഇങ്ങനെ പറയേണ്ടി വരുമെന്ന് കരുതിയല്ല. അന്വേഷണം സത്യസന്ധമായി പോകുമെന്നാണ് കരുതിയത്. പരാതിയിലെ കാര്യങ്ങള്‍ പുറത്തു പറയുന്നത് വളരെ ആലോചിച്ച ശേഷമായിരിക്കുമെന്നും പി. വി. അന്‍വര്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10