Logo
Sat, Jun 13, 2026 • 03:58 PM
LIVE TV
Watch

No business videos available

No Middle East videos available

നവകേരള 'രക്ഷാപ്രവര്‍ത്തനം': ഗണ്‍മാന്‍ ഉള്‍പ്പെടെ 5 പൊലീസുകാര്‍ കുറ്റക്കാര്‍; എസ്ഐടി റിപ്പോര്‍ട്ട്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 23, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

നവകേരള 'രക്ഷാപ്രവര്‍ത്തനം': ഗണ്‍മാന്‍ ഉള്‍പ്പെടെ 5 പൊലീസുകാര്‍ കുറ്റക്കാര്‍; എസ്ഐടി റിപ്പോര്‍ട്ട്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘം. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലാണ് എസ്.ഐ.ടി അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ്, എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരായ ഷൈജു, വിപിന്‍, അരുണ്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് അന്വേഷണസംഘം ഈ നിഗമനത്തില്‍ എത്തിയത്. കോടതി നിര്‍ദ്ദേശപ്രകാരം നടന്ന അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടായതിനാല്‍ പ്രതികള്‍ക്കെതിരെയുള്ള വകുപ്പുകള്‍ നിലവില്‍ ചുമത്തിയിട്ടില്ല. തുടരന്വേഷണത്തിന് ശേഷമാകും വകുപ്പുകള്‍ വ്യക്തമാക്കുക.

പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് ഗണ്‍മാനും സംഘവും വാഹനത്തില്‍ നിന്നിറങ്ങി ലാത്തികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ഇത് ഗുരുതരമായ ചട്ടലംഘനമാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ അനാവശ്യ പ്രവൃത്തി സേനയ്ക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്ന് അന്നത്തെ ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണും വ്യക്തമാക്കിയിരുന്നു. ഇവരെ സുരക്ഷാ ചുമതലകളില്‍ നിന്ന് മാറ്റണമെന്നും അന്ന് എസ്പി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, പൊലീസുകാരെ സംരക്ഷിക്കുന്നതിനായി അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് തിരുത്തിയെന്ന ഗുരുതര ആരോപണവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.

വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ കേസ് അന്വേഷിക്കാന്‍ എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കുറ്റക്കാരായ അഞ്ച് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല നടപടിയ്ക്കുള്ള ശുപാര്‍ശ ഉടന്‍ തന്നെ ഡിജിപിക്ക് കൈമാറും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10