പിണറായി സർക്കാർ സംസ്ഥാനത്തിന് ബാധ്യത; ദേശവിരുദ്ധശക്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ| VIDEO
Jaihind TV News Report
Jaihind TV Web Desk
August 03, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: പിണറായി സർക്കാർ സംസ്ഥാനത്തിന് ബാധ്യതയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
ഇതു പോലെ ജനദ്രോഹം നടത്തിയ സർക്കാർ വേറെ ഉണ്ടായിട്ടില്ല. ദേശവിരുദ്ധശക്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്. രാജ്യാന്തര മാനങ്ങളുള്ള സ്വർണക്കടത്ത് കേസ് റോയും സിബിഐയും അന്വേഷിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് നടത്തുന്ന ‘സ്പീക്ക് അപ് കേരള’ സത്യാഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറിനെതിരെയുള്ള വിജിലൻസ് അന്വേഷണം കൊണ്ട് എന്ത് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ പിണറായിയുടെ ആജ്ഞാനുവർത്തികളാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിന് സ്വർണ്ണക്കടത്ത് അന്വേഷിക്കാൻ താല്പര്യമില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/317633595950932
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10