Logo
Sat, Jun 13, 2026 • 04:01 PM
LIVE TV
Watch

No business videos available

No Middle East videos available

ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ആറ് കളക്ടര്‍മാര്‍ക്ക് മാറ്റം, രത്തന്‍ ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 23, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ആറ് കളക്ടര്‍മാര്‍ക്ക് മാറ്റം, രത്തന്‍ ഖേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. പി.ബി. നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. കണ്ണൂര്‍ കളക്ടര്‍ ഉള്‍പ്പെടെ ആറ് കളക്ടര്‍മാരെ മാറ്റി. ജിഎസ്ടി കമ്മീഷണറായിരുന്ന പാട്ടീല്‍ അജിത് ഭഗവത് റാവുവിന് ധനവകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. പകരമാണ് പി.ബി. നൂഹ് ജിഎസ്ടി കമ്മീഷണറായത്. ആലപ്പുഴ കളക്ടറായിരുന്ന കെ. ഇമ്പശേഖറിനെ വാട്ടര്‍ അതോറിറ്റി എംഡിയായി നിയമിച്ചു.

കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് വ്യവസായ വകുപ്പ് ഡയറക്ടറായാണ് മാറ്റം. കെഎസ്‌ഐഡിസിയുടെ മാനേജിങ് ഡയറക്ടര്‍ ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. സ്‌നേഹില്‍ കുമാര്‍ സിങ്ങാണ് പുതിയ എന്‍ട്രന്‍സ് കമ്മീഷണര്‍. പത്തനംതിട്ട കളക്ടറായ പ്രേം കൃഷ്ണനെ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. പാലക്കാട് കളക്ടറായിരുന്നു എം.എസ്. മാധവിക്കുട്ടിയെ കോഴിക്കോട് കളക്ടറായാണ് മാറ്റിയിരിക്കുന്നത്. എ. നിസാമുദ്ദീന്‍ ആണ് പുതിയ പത്തനംതിട്ട കളക്ടര്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10