ലോക്സഭ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 290 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു, കൂടുതല്‍ തിരുവനന്തപുരത്ത്
Jaihind TV News Report
Jaihind TV Web Desk
April 04, 2024
1 min read
•
Updated: June 09, 2026
ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 290 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പിച്ചത് തിരുവനന്തപുരത്ത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി അറിയിച്ചു. ആകെ 499 പത്രികകളാണ് ഇതുവരെ ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പിച്ചത് തിരുവനന്തപുരത്താണ്. വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടിന് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപമാകും.
തിരുവനന്തപുരം 22, ആറ്റിങ്ങല്‍ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂര്‍ 15, ആലത്തൂര്‍ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂര്‍ 18, കാസര്‍കോട് 13 എന്നിങ്ങനെയാണ് പത്രിക സമര്‍പ്പിച്ചതിന്റെ കണക്കുകള്‍. ഏറ്റവും കുറവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് ആലത്തൂര്‍ മണ്ഡലത്തിലാണ്. മാര്‍ച്ച് 28 നാണ് സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയത്. പത്രിക സമര്‍പ്പണത്തിന്‍റെ അവസാന ദിവസമായ വ്യാഴാഴ്ച 252 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10