കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര: ഉദ്ഘാടന യാത്രയില്‍ മുഖ്യമന്ത്രി വി ഡി സതീശനും; വനിത മന്ത്രിമാരും ഒപ്പം ചേരും
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്‍ തമ്പാനൂരില്‍ നിന്ന് സെക്രട്ടറിയേറ്റ് വരെ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്തുകൊണ്ടാണ് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്. രാവിലെ 8.30-നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്.
മന്ത്രിമാരായ കെ. മുരളീധരന്‍, ബിന്ദു കൃഷ്ണ, തുളസി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. പദ്ധതി നടപ്പിലാക്കുന്ന കെഎസ്ആര്‍ടിസി ബസുകള്‍ തിരിച്ചറിയുന്നതിനായി പ്രത്യേക സ്റ്റിക്കറുകള്‍ പതിക്കും. സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ബസുകളില്‍ ഈ സ്റ്റിക്കറുകള്‍ വ്യക്തമായി പതിക്കാനാണ് തീരുമാനം. സ്ത്രീകളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനും പൊതുഗതാഗത സംവിധാനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമായാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.