Logo
Sun, Jun 14, 2026 • 07:38 PM
LIVE TV
Watch

No business videos available

No Middle East videos available

കേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പ്; റീ കൗണ്ടിംഗ് ഇന്ന് 9 മണിക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 02, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പ്; റീ കൗണ്ടിംഗ് ഇന്ന് 9 മണിക്ക്
  കൊച്ചി: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ഹൈക്കോടതി ഉത്തരവിട്ട റീ കൗണ്ടിംഗ് ഇന്ന് നടക്കും. രാവിലെ 9ന് പ്രിൻസിപ്പലിന്‍റെ ചേംബറിലാണ് റീ കൗണ്ടിംഗ് നടക്കുക. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ധാരണയായത്. റീ കൗണ്ടിംഗ് പൂർണ്ണമായി ക്യാമറയിൽ ചിത്രീകരിക്കും. റിട്ടേണിംഗ് ഓഫീസറായ അധ്യാപകന്‍റെ നേതൃത്വത്തിലായിരിക്കും റീ കൗണ്ടിംഗ് നടക്കുക എന്ന് പ്രിൻസിപ്പലിന്‍റെ ചുമതല വഹിക്കുന്ന വി.എ. നാരായണൻ അറിയിച്ചു. യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർത്ഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ചെയർമാൻ സ്ഥാനത്തേക്ക് ഒരു വോട്ടിന് താൻ ജയിച്ചിട്ടും കോളേജ് അധികൃതർ മാനദണ്ഡങ്ങള്‍ പാലിക്കാതെ റീ കൗണ്ടിംഗ് നടത്തി എസ്എഫ്‌ഐ സ്ഥാനാർത്ഥി കെ.എസ്. അനിരുദ്ധിനെ 10 വോട്ടിന് വിജയിയായി പ്രഖ്യാപിച്ചെന്നാണ് ശ്രീക്കുട്ടന്‍റെ പരാതി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10