Logo
Sat, Jun 13, 2026 • 05:08 AM
LIVE TV
Watch

No business videos available

No Middle East videos available

സംസ്ഥാനത്ത് കാലവർഷം നാളെയെത്തും; ജൂൺ 7 വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 03, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സംസ്ഥാനത്ത് കാലവർഷം നാളെയെത്തും; ജൂൺ 7 വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തെക്കു-പടിഞ്ഞാറൻ കാലവർഷം നാളെയോടെ (ജൂൺ 4) കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിന് പുറമെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങളിലേക്കും കാലവർഷം വ്യാപിക്കും. ഇതോടൊപ്പം തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ ബംഗാൾ ഉൾക്കടലിന്റെ വിവിധ മേഖലകളിലേക്കും കാലവർഷം പടരാൻ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്.

കാലവർഷത്തിന്റെ വരവിനെ സ്വാധീനിക്കുന്ന രണ്ട് ചക്രവാതച്ചുഴികൾ നിലവിൽ രൂപപ്പെട്ടിട്ടുണ്ട്. തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇപ്പോൾ മധ്യ-കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള കർണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു. കൂടാതെ വടക്കൻ ആൻഡമാൻ കടലിനും അതിന്റെ സമീപപ്രദേശങ്ങൾക്കും മുകളിലായും മറ്റൊരു ചക്രവാതച്ചുഴി നിലവിലുണ്ട്. ഇവയുടെ സ്വാധീനഫലമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും.

കാലവർഷം എത്തുന്നതോടെ ജൂൺ 3 മുതൽ 7 വരെയുള്ള തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റോടും കൂടിയ വ്യാപകമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10