Logo
Sat, Jun 13, 2026 • 12:58 AM
LIVE TV
Watch

No business videos available

No Middle East videos available

അതിതീവ്ര മഴയില്‍ കനത്ത നാശനഷ്ടം: തൃശൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു; 5 ജില്ലകളിൽ റെഡ് അലർട്ട്, 4 ജില്ലകളിൽ ഇന്ന് അവധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 06, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

അതിതീവ്ര മഴയില്‍ കനത്ത നാശനഷ്ടം: തൃശൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവ് മരിച്ചു; 5 ജില്ലകളിൽ റെഡ് അലർട്ട്, 4 ജില്ലകളിൽ ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററോ അതിന് മുകളിലോ മഴ ലഭിക്കുമെന്നാണ് അതിതീവ്ര മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

കാലവര്‍ഷം കനത്തതോടെ ഇന്ന് പുലര്‍ച്ചെ മുതല്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.  തൃശൂര്‍ മണലൂരില്‍ കനത്ത മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. മണലൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ രാത്രി മുതല്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. തിരുവമ്പാടി, കൂടരഞ്ഞി, മുക്കം, ആനക്കാംപൊയില്‍  ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് നിലവില്‍ ശക്തമായ മഴ പെയ്യുന്നത്. 

അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ല കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അവധി. സ്‌കൂളുകള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ളവക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. 

അതേസമയം  ഇന്ന്  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ തോതില്‍ മഴ പെയ്യുന്ന പ്രതിഭാസമാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയങ്ങള്‍ക്കും കാരണമായേക്കാം എന്നതിനാല്‍ നഗര-താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്തുതന്നെ മാറിതാമസിക്കണം. എല്ലാ ജില്ലകളിലും 24x7 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ല കണ്‍ട്രോള്‍ റൂമുകളുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10