Logo
Sat, Jun 13, 2026 • 09:01 AM
LIVE TV
Watch

No business videos available

No Middle East videos available

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 17, 2023
1 min read Updated: June 10, 2026
SHARE:
SAVE: Login to save

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. രാവിലെ നാല് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മാഹിയിലും മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെങ്കിലും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അറബിക്കടലിലെ ചക്രവാതച്ചുഴി 36 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമാകും. വെള്ളിയാഴ്ചയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലുമായി ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി ഇന്ന് കേരളം, തമിഴ്നാട്, പുതുച്ചേരി, മാഹി, കര്‍ണാടക എന്നിവിടങ്ങളില്‍ മഴ പെയ്യും. വടക്കേ ഇന്ത്യയിലും പശ്ചിമേന്ത്യയിലും ഇന്ന് മാത്രമാണ് മഴക്ക് സാധ്യത. വരും ദിവസങ്ങളില്‍ മഴ ഉണ്ടാവില്ലെന്നും വരണ്ട കാലാവസ്ഥയായിരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10