Logo
Sat, Jun 13, 2026 • 07:48 AM
LIVE TV
Watch

No business videos available

No Middle East videos available

SPORTS CONCLAVE| സ്‌പോര്‍ട്‌സ് കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ കെ-സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍; ലക്ഷ്യം കായിക കേരളത്തിന്‍റെ ഉന്നമനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 16, 2025
1 min read Updated: June 12, 2026
SHARE:
SAVE: Login to save

SPORTS CONCLAVE| സ്‌പോര്‍ട്‌സ് കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ കെ-സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍; ലക്ഷ്യം കായിക കേരളത്തിന്‍റെ ഉന്നമനം
കായിക കേരളത്തിന്‍റെ ഉന്നമനം ലക്ഷ്യമിട്ട് സ്‌പോര്‍ട്‌സ് കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ കേരളത്തിലെ കായിക മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെ-സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. കൊച്ചി കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ പൊതുയോഗത്തിലാണ് തീരുമാനമെടുത്തത്. യോഗത്തില്‍ കേരള സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ ഭാരവാഹികള്‍ സ്ഥാനമേറ്റു. സംസ്ഥാന കായിക രംഗത്തെ പുതു തലമുറയെ കണ്ടെത്താനും വളര്‍ത്തിക്കൊണ്ടുവരാനും പ്രോത്സാഹിപ്പിക്കാനും, മാധ്യമ രംഗത്തെ സജീവമാക്കലും പരിപോഷിപ്പിക്കലുമാണ് കേരള സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് അസോയിയേഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒക്ടോബറില്‍ കായിക രംഗത്തെ എല്ലാവരെയും ഒരുമിപ്പിച്ചുള്ള കോണ്‍ക്ലേവ് സംഘടിപ്പിക്കും. സംഘടനയുടെ ആദ്യ വിശാല പൊതുയോഗത്തില്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു. സ്റ്റാന്‍ റയാന്‍ (ദ ഹിന്ദു) പ്രസിഡന്റും, സി.കെ രാജേഷ് കുമാര്‍ (ജന്മഭൂമി) സെക്രട്ടറിയും , അഷ്‌റഫ് തൈവളപ്പ് (ചന്ദ്രിക) ട്രഷററുമാണ്. ജോയി നായര്‍ ( ജയ്ഹിന്ദ് ന്യൂസ് ) , കമാല്‍ വരദൂര്‍ ( ചന്ദ്രിക), ആന്റണി ജോണ്‍ ( മലയാള മനോരമ), കെ.വിശ്വനാഥ് ( മാതൃഭൂമി) , അനില്‍ അടൂര്‍ ( ഏഷ്യാനെറ്റ് ന്യൂസ് ) എന്നിവരാണ് രക്ഷാധികാരികള്‍. വൈസ് പ്രസിഡന്റുമാരായി സുനീഷ് തോമസ് (മലയാള മനോരമ), സനില്‍ ഷാ (ഏഷ്യാനെറ്റ് ന്യൂസ്), ജോയിന്റ് സെക്രട്ടറിമാരായി ആര്‍.രഞ്ജിത് (ദേശാഭിമാനി), സിറാജ് കാസിം (മാതൃഭൂമി) എന്നിവരും ചുമതലയേറ്റു. പ്രശാന്ത് മേനോന്‍ (ടൈംസ് ഓഫ് ഇന്ത്യ), ജോസഫ് മാത്യു (മാതൃഭൂമി), എന്‍.എസ് നിസാര്‍ (മാധ്യമം), ജോബി ജോര്‍ജ് (ഏഷ്യാനെറ്റ് ന്യൂസ്), വിനോദ് ദാമോദരന്‍ (ജന്മഭൂമി), പ്രവീണ്‍ ചന്ദ്രന്‍ (ദ ഹിന്ദു), ജീനാ പോള്‍ (മനോരമ ന്യൂസ്), എംജി ലിജോ (ധനം), അനീഷ് ആലക്കോട് (ദീപിക), സാം പ്രസാദ് ഡേവിഡ് (കേരളകൗമുദി), അനൂപ് ഷണ്മുഖന്‍ (റിപ്പോര്‍ട്ടര്‍), ജയേഷ് പൂക്കോട്ടൂര്‍ (മാതൃഭൂമി ന്യൂസ്) എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങള്‍. ചടങ്ങില്‍ അന്തരിച്ച പ്രമുഖ കായിക മാധ്യമപ്രവര്‍ത്തകരായിരുന്ന പി.ടി ബേബി, യു.എച്ച് സിദ്ദിഖ് എന്നിവരെ അനുസ്മരിച്ചു. പ്രസിഡന്റ് സ്റ്റാന്‍ റയാന്‍ അധ്യക്ഷനായ പൊതുയോഗം സംഘടന രക്ഷാധികാരികള്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.കെ രാജേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10