Logo
Sat, Jun 13, 2026 • 03:52 PM
LIVE TV
Watch

No business videos available

No Middle East videos available

വെണ്ടക്ക വാങ്ങാനും ആർടിപിസിആർ; സംസ്ഥാനം കൂട്ട ആത്മഹത്യയിലേക്ക്, സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ മുരളീധരന്‍ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 08, 2021
1 min read Updated: June 09, 2026
SHARE:
SAVE: Login to save

വെണ്ടക്ക വാങ്ങാനും ആർടിപിസിആർ; സംസ്ഥാനം കൂട്ട ആത്മഹത്യയിലേക്ക്, സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ മുരളീധരന്‍ എംപി
  തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ജനങ്ങള്‍ ജീവനൊടുക്കുന്നുവെന്നും സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സംസ്ഥാനം കൂട്ട ആത്മഹത്യയിലേക്ക് പോകുമെന്നും കെപിസിസി പ്രചാരണസമിതി ചെയർമാന്‍ കെ മുരളീധരന്‍ എംപി. വെണ്ടയ്ക്കയും വഴുതനങ്ങയും വാങ്ങാന്‍ വേണ്ടി ആർടിപിസിആർ ടെസ്റ്റ് എടുക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ആലോചനയില്ലാതെ കാര്യങ്ങള്‍ ഒറ്റയടിക്ക് തീരുമാനിക്കുന്നു. കൊവിഡ് പ്രതിരോധത്തില്‍ നിയമസഭയില്‍ ആരോഗ്യമന്ത്രി പറയുന്നതല്ല സംസ്ഥാനത്ത് നടപ്പാക്കുന്ന ഉത്തരവിലുള്ളത്. വാക്സിന്‍ ക്ഷാമത്തിന് പരിഹാരം കാണാന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ യുഡിഎഫ് എംപിമാർ തയാറാണെന്നും എന്നാല്‍ ആരോഗ്യമന്ത്രി തയാറാണോ എന്നും അദ്ദേഹം ചോദിച്ചു.      
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10