Logo
Tue, Jun 16, 2026 • 04:53 PM
LIVE TV
Watch

No business videos available

No Middle East videos available

"പല സത്യങ്ങളും പുറത്തുവരുമെന്ന ഭീതിയിൽ പദ്മകുമാറിനെ സി.പി.എം മയത്തിൽ തലോടി വിട്ടു"; കെ. മുരളീധരൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 16, 2026
1 min read
SHARE:
SAVE: Login to save

"പല സത്യങ്ങളും പുറത്തുവരുമെന്ന ഭീതിയിൽ പദ്മകുമാറിനെ സി.പി.എം മയത്തിൽ തലോടി വിട്ടു"; കെ. മുരളീധരൻ

 
എ.പദ്മകുമാറിനെതിരെയുള്ള സിപിഎമ്മിന്റെ സസ്‌പെന്‍ഷന്‍ നടപടിയില്‍ പരിഹസിച്ച് ദേവസ്വം, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍. പല സത്യങ്ങളും പദ്മകുമാര്‍ പുറത്തുപറയുമെന്ന ഭയം കൊണ്ടാണ് പുറത്താക്കല്‍ നടപടി സി.പി.എം വെറും സസ്‌പെന്‍ഷനിലാക്കിയതെന്നും, അദ്ദേഹത്തെ മയത്തിലൊന്ന് തലോടി വിടുകയായിരുന്നു പാര്‍ട്ടിയെന്നും മന്ത്രി പരിഹസിച്ചു.
ആരോഗ്യവും ദേവസ്വവും ഒരുപോലെ മുള്‍കിരീടമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'ഞാന്‍ എടുത്താല്‍ അത് മുള്‍കിരീടം ആകുമല്ലോ' എന്ന് മന്ത്രി കെ. മുരളീധരന്‍ തമാശരൂപേണ പ്രതികരിച്ചു. 

പ്ലീഡര്‍ നിയമനത്തില്‍ ആരുടെയും കുറ്റമില്ലെന്നും അദ്ദേഹം നല്ല വക്കീല്‍ ആയതുകൊണ്ടാണ് നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പിണറായി വിജയന്റെ കേസ് നടത്തിയവര്‍ വി.ഡി. സതീശന് വേണ്ടി വന്നാലും അവര്‍ കൃത്യമായി ജോലി ചെയ്യും, കക്ഷി ആരെന്നു നോക്കിയല്ല വക്കീലന്മാര്‍ വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സി.എസ്.ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് ആരോഗ്യ മേഖലയില്‍ നിക്ഷേപം നടത്തുന്നതില്‍ തെറ്റില്ലെന്നും, കാടാമ്പുഴ ക്ഷേത്രത്തിലെ ആശുപത്രി നിര്‍മ്മാണം നടത്തിയത് ഐ.ഡി.ബി.ഐ ബാങ്ക് ആണെങ്കിലും അവിടെ ഭരണം നടത്തുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10