Logo
Sat, Jun 13, 2026 • 03:06 PM
LIVE TV
Watch

No business videos available

No Middle East videos available

ഇതാണോ പണം ചോദിക്കേണ്ട സമയം?; വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 18, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഇതാണോ പണം ചോദിക്കേണ്ട സമയം?; വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലിന് തൊട്ടുപിന്നാലെ കേന്ദ്രം തുക ചോദിച്ചത അദ്ഭുതപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി. കേന്ദ്രം സമര്‍പ്പിച്ച 132 കോടി രൂപ ബില്ലില്‍ വയനാട് ദുരന്തത്തിന് ചെലവായത് 13 കോടിയാണ്. ബാക്കി ബില്ലുകള്‍ എട്ട് വര്‍ഷം മുമ്പുള്ളതാണ്. പെട്ടെന്ന് ഈ ബില്ലുകളെല്ലാം എവിടുന്ന് കിട്ടിയെന്നും കോടതി ചോദിച്ചു. മുന്‍ വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ ചാര്‍ജുകള്‍ ഇപ്പോള്‍ ചോദിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി. കേരളത്തിന് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു. അതെ സമയം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറിയെന്ന് സംസ്ഥാനം ഹൈക്കോടതിയില്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. കോടതി നിര്‍ദേശപ്രകാരമാണ് കണക്കുകള്‍ കൊടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, കത്ത് ഔദ്യോഗികമായി ലഭിച്ചില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇതോടെ നടപടിക്രമങ്ങള്‍ പാലിച്ച് ഇന്ന് തന്നെ കത്തയയ്ക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിംഗിന് പണം ചോദിച്ച കേന്ദ്ര നീക്കത്തെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. 2016, 2017 വര്‍ഷത്തെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിന് ഇപ്പോള്‍ ചോദിക്കുന്നെന്നും കോടതി ചോദ്യമുന്നയിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാനും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു. അടുത്ത മാസം 10ന് കേസ് വീണ്ടും പരിഗണിക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10