Logo
Sat, Jun 13, 2026 • 08:06 PM
LIVE TV
Watch

No business videos available

No Middle East videos available

IRAN-ISRAEL WAR| ഇറാനെതിരെ ആക്രമണത്തിന് ഒരുങ്ങി ഇസ്രായേല്‍? സെനിക സാമഗ്രികളുമായി വിമാനങ്ങള്‍ എത്തിയതായി സൂചന


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 30, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

IRAN-ISRAEL WAR| ഇറാനെതിരെ ആക്രമണത്തിന് ഒരുങ്ങി ഇസ്രായേല്‍? സെനിക സാമഗ്രികളുമായി വിമാനങ്ങള്‍ എത്തിയതായി സൂചന
ഇറാനെതിരെ ഇസ്രയേല്‍ വീണ്ടും ആക്രമണത്തിന് പദ്ധതി ഇടുന്നതായി സൂചന. ഇസ്രയേലിലേക്ക് സൈനിക സാമഗ്രികളുമായി വന്‍തോതില്‍ വിമാനങ്ങളെത്തിയതായിവ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ വലിയ തോതില്‍ ആയുധങ്ങള്‍ സംഭരിക്കുന്നത് ഇറാനെതിരെ വീണ്ടും യുദ്ധത്തിനാണെന്നാണ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും ഇസ്രയേലിലേക്ക് സൈനിക സാമഗ്രികളുമായി വന്‍തോതില്‍ വിമാനങ്ങളെത്തുന്നുണ്ട്. എന്നാല്‍ ആക്രമണശ്രമം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്‍ സൈനിക നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നത്. ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയെ ആക്ഷേപിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും എതിരെ ഇറാന്‍ ശക്തമായ മുന്നറിയിപ്പും നല്‍കി. ഇറാനില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം അമേരിക്കയും ഇസ്രയേലും ഏറ്റെടുക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് കത്തയച്ചു. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇറാന്‍ ചില ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷം തുടങ്ങിവെച്ചത് ഇസ്രയേലും അമേരിക്കയുമാണെന്ന് യു.എന്‍. സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കണം. ക്രിമിനല്‍ നടപടിയെടുക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. പ്രകോപനമുണ്ടാക്കിയ സൈനിക തലവന്മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും ഇറാന്‍ യുഎന്‍ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10