Logo
Sun, Jun 14, 2026 • 11:32 AM
LIVE TV
Watch

No business videos available

No Middle East videos available

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തര സിറ്റിംഗ് നടത്തി; ദര്‍ശന സമയം കൂട്ടാനാവുമോയെന്ന് ഹൈക്കോടതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 09, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തര സിറ്റിംഗ് നടത്തി; ദര്‍ശന സമയം കൂട്ടാനാവുമോയെന്ന് ഹൈക്കോടതി
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തര സിറ്റിംഗ് നടത്തി ഹെെക്കോടതി. ദർശന സമയം കൂട്ടാൻ കഴിയുമോ എന്ന് അറിയിക്കാൻ കോടതി നിർദ്ദേശം നൽകി. രണ്ട് മണിക്കൂർ കൂടി ദ‍ര്‍ശന സമയം കൂട്ടാൻ കഴിയുമോ എന്നാണ് ചോദ്യം. ഇക്കാര്യം ശബരിമല തന്ത്രിയുമായി ആലോചിച്ച് തീരുമാനം അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് ഹെെക്കോടതി നിര്‍ദ്ദേശം നൽകി. നിലവിൽ ഒരു ലക്ഷത്തിൽ കൂടുതൽ പേര്‍ ദർശനം നടത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തിരക്ക് എങ്ങനെ നിയന്ത്രിക്കും എന്നതിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി റിപ്പോർട്ട്‌ നൽകണമെന്നും ഓൺലൈൻ ബുക്കിങ്, സ്‌പോർട് ബുക്കിങ് എന്നിവ എങ്ങനെ നിയന്ത്രിക്കാം എന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു. 90000 പേരാണ് ഓൺലൈനായി ബുക്കിങ് നടത്തുന്നതെന്ന് കോടതി അറിയിച്ചു. എന്നാല്‍ ഈ സാഹചര്യത്തിൽ ദർശനം നടത്താൻ കഴിയുക 76,500 പേർക്ക് മാത്രമാണെന്നും വ്യക്തമാക്കി.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10