Logo
Sun, Jun 14, 2026 • 11:40 AM
LIVE TV
Watch

No business videos available

No Middle East videos available

"പിണറായിയെയും എന്നെയും മാറ്റാമെന്ന് ആരും മോഹിക്കേണ്ട, ഒന്നും സംഭവിക്കാൻ പോകുന്നില്ല"; എം.വി ഗോവിന്ദൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 14, 2026
1 min read
SHARE:
SAVE: Login to save

"പിണറായിയെയും എന്നെയും മാറ്റാമെന്ന് ആരും മോഹിക്കേണ്ട, ഒന്നും സംഭവിക്കാൻ പോകുന്നില്ല"; എം.വി ഗോവിന്ദൻ

സിപിഎം നേതൃത്വത്തിൽ യാതൊരുവിധ അഴിച്ചുപണികളും ഉണ്ടാകാൻ പോകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെയോ തന്നെയോ പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് മാറ്റിക്കളയാമെന്നത് ചിലരുടെ വെറും വ്യാമോഹം മാത്രമാണെന്നും അത് ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സിപിഎം മേഖലാ റിപ്പോർട്ടിങ്ങിൽ സംസാരിക്കവേയാണ് പാർട്ടിയിലെ നേതൃമാറ്റ ചർച്ചകളെ സെക്രട്ടറി പൂർണ്ണമായും തള്ളിക്കളഞ്ഞത്.

തന്റെ പദവി തെറിക്കുമെന്നും പിണറായി വിജയനെ മാറ്റുമെന്നും ഉള്ള പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുമെന്നും സംസ്ഥാന കമ്മിറ്റി അഴിച്ചുപണിയുമെന്നും ഉള്ള വാർത്തകൾ ചില കേന്ദ്രങ്ങളുടെ ആവശ്യപ്രകാരം ഉണ്ടാകുന്നതാണ്. പാർട്ടിയെ തകർക്കാൻ നോക്കുന്നവർക്ക് മറുപടിയായി, എല്ലാവരെയും മാറ്റിനിർത്തിയിട്ട് പകരം ആരെയാണ് ചുമതലയേൽപ്പിക്കേണ്ടതെന്ന ചോദ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളിൽ വലിയ രീതിയിലുള്ള അസംതൃപ്തി പുകയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടിയുടെ ദയനീയ തകർച്ചയ്ക്ക് കാരണം നിലവിലെ നേതൃത്വമാണെന്ന വിമർശനവും പാർട്ടി ഭാരവാഹികൾക്കിടയിൽ നിന്ന് തന്നെ ശക്തമായി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ നേതൃമാറ്റമെന്ന ആവശ്യം അണികൾക്കിടയിൽ ചർച്ചയാകുന്നതിനിടെയാണ് കടുത്ത നിലപാടുമായി സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10