പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് സര്‍ക്കാര്‍; ഐപിഎസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റാനൊരുങ്ങി ആഭ്യന്തരവകുപ്പ്; അജിത്കുമാറിനെ മാറ്റിയേക്കും
ഐഎഎസ് തലത്തിലെ മാറ്റങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരെയും കൂട്ടത്തോടെ സ്ഥലം മാറ്റാൻ സർക്കാർ നടപടി തുടങ്ങി. മുൻ സർക്കാരിന്റെ കാലത്ത് നിർണ്ണായക പദവികളിൽ നിയമിതരായ ഉദ്യോഗസ്ഥരെ മാറ്റി, പുതിയ സർക്കാരിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രത്യേക കൂടിക്കാഴ്ച നടത്തി ചർച്ചകൾ പൂർത്തിയാക്കി.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷിനെ സ്ഥാനത്തുനിന്ന് നീക്കുമെന്ന സൂചന ശക്തമാണ്. ദിനേന്ദ്ര കശ്യപ്, എസ്. ശ്രീജിത്ത്, പി. വിജയൻ എന്നിവരിൽ ഒരാളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കൂടാതെ, എം.ആർ. അജിത്കുമാറിനെ ബവ്‌കോ ചെയർമാൻ പദവിയിൽ നിന്ന് മാറ്റണമെന്ന് എക്സൈസ് മന്ത്രി എം. ലിജു ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക്കിനു പകരം നിലവിൽ എറണാകുളം റേഞ്ച് ഡിഐജിയായ അരുൾ ബി. കൃഷ്ണ എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മുൻ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവർ തന്ത്രപ്രധാന പദവികളിൽ ഇരിക്കുന്നത് ഭരണത്തെ ബാധിക്കുമെന്ന യുഡിഎഫ് അനുകൂല പോലീസ് സംഘടനകളുടെയും കോൺഗ്രസ് നേതാക്കളുടെയും വാദത്തെത്തുടർന്നാണ് ഈ നടപടി. ജില്ലാതലത്തിലുള്ള എസ്പിമാർ രാഷ്ട്രീയ താൽപ്പര്യത്തോടെ പ്രവർത്തിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളിലും അഴിച്ചുപണി ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.