Logo
Mon, Jul 06, 2026 • 05:11 AM
LIVE TV
Watch

No business videos available

No Middle East videos available

സ്വര്‍ണ്ണക്കടത്ത്: ഗൂഢാലോചന കേന്ദ്രങ്ങളില്‍ ശിവശങ്കറിന്‍റെ  സാന്നിധ്യമെന്ന് എന്‍ഐഎ; നിർണായക ദൃശ്യങ്ങളും തെളിവുകളും ലഭിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 25, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സ്വര്‍ണ്ണക്കടത്ത്: ഗൂഢാലോചന കേന്ദ്രങ്ങളില്‍ ശിവശങ്കറിന്‍റെ  സാന്നിധ്യമെന്ന് എന്‍ഐഎ; നിർണായക ദൃശ്യങ്ങളും  തെളിവുകളും ലഭിച്ചു
  കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ  സാന്നിധ്യം തെളിയിക്കുന്ന ദൃശ്യങ്ങള്‍ എന്‍ഐഎക്ക്. ഗൂഢാലോചന കേന്ദ്രങ്ങളില്‍ ശിവശങ്കറിന്‍റെ  സാന്നിധ്യമെന്ന് എന്‍ഐഎ. ദ്യശ്യങ്ങളില്‍ 2 ഇടത്ത് എം. ശിവശങ്കറിന്‍റെ സാന്നിധ്യം തെളിഞ്ഞു. തിരുവനന്തപുരത്തിന് പുറമെ മറ്റ് 11 കേന്ദ്രങ്ങളില്‍ ഗൂഢാലോചന നടത്തിയതിന്‍റെ തെളിവുകളും എന്‍ഐഎക്ക് ലഭിച്ചു. അതേസമയം സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ഹാജരാകണമെന്ന് നിർദേശം നല്‍കിട്ടുണ്ട്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ശിവശങ്കർ നൽകിയ മൊഴികള്‍ കള്ളമാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.  കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ചുള്ള മൊഴിയിൽ വൈരുദ്ധ്യമെന്നും എൻഐഎ കണ്ടെത്തി.  നുണ പറഞ്ഞാൽ തിരിച്ചറിയാനാകുന്ന ഉപകരണത്തിന്‍റെ സഹായത്തോടെയായിരുന്നു ചോദ്യംചെയ്യല്‍.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10