Logo
Sat, Jun 13, 2026 • 11:57 PM
LIVE TV
Watch

No business videos available

No Middle East videos available

CONGRESS PROTEST| ആരോഗ്യ മേഖലയിലെ വീഴ്ച: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം ജൂലൈ ഒന്നിന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 29, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

CONGRESS PROTEST|  ആരോഗ്യ മേഖലയിലെ വീഴ്ച: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം ജൂലൈ ഒന്നിന്
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. ജൂലൈ ഒന്നിന് രാവിലെ 10ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഫെയ്‌സ്ബുക് വെളിപ്പെടുത്തലില്‍ ആരോഗ്യവകുപ്പ് വന്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ഡോക്ടറുടേത് വൈകാരിക പ്രതികരണമെന്നും ഒരു ദിവസം മാത്രമാണ് ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതെന്നും പ്രാഥമികമായി പ്രതികരിച്ചെങ്കിലും ആരോഗ്യവകുപ്പ് മന്ത്രി തന്നെ വിശദീകരണവുമായി എത്തി. പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്നാണ് വീണാ ജോര്‍ജ്ജ് പറയുന്നത്. വിഷയം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നുമാണ് മന്ത്രി മാധ്യമപ്രവര്‍ത്തരോട് വിശദീകരിച്ചത്. ആരോഗ്യ വകുപ്പിന്‍മേല്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുന്നത് ഇതാദ്യമല്ല. ജീവന്‍രക്ഷാ മരുന്നുകള്‍ ഇല്ല, ശസ്ത്രക്രിയ നടത്താനുള്ള ഉപകരണങ്ങള്‍ ഇല്ല തുടങ്ങിയ ആരോപണങ്ങള്‍ മുമ്പും ഉയര്‍ന്നിട്ടുണ്ട്. അത്തരം ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ഡോ.ഹാരിസ് ചിറക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റ് പിന്നീട് നീക്കം ചെയ്തെങ്കിലും അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സാധാരണയില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളേജ് പോലുള്ള ആരോഗ്യ സ്ഥാപനത്തിലാണ് ഇത്തരം ഒരു ക്രമക്കേട് നടന്നിരിക്കുന്നത്. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനവും രോഗ നിരീക്ഷണ സംവിധാനവും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ വര്‍ദ്ധനയില്‍ കേരളം ഒന്നാമതതായിരുന്നു എന്നുള്ളത്. 140 ദിവസമായി ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആശമാര്‍ക്കു നേരെ മുഖം തിരിച്ചിരിക്കുന്നതും ഇതേ ആരോഗ്യമന്ത്രയും വകുപ്പും തന്നെ. എന്തായാലും 9 വര്‍ഷത്തെ ഭരണം ലാസ്റ്റ് ലാപ്പില്‍ എത്തുമ്പോള്‍ അവസാനത്തില്‍ നി്ന്ന് ഒന്നാം സ്ഥാനം ആരോഗ്യവകുപ്പിന് തന്നെ. ഇനിയുള്ള 8 മാസം കൊണ്ട് പരാജയത്തിന്റെ പടുകുഴിയില്‍ വീണുകിടക്കുന്ന ആരോഗ്യമേഖലയെ വികസനം കൊണ്ട് മൂടാന്‍ കഴിയില്ലെന്ന ഉത്തമ ബോധ്യമാകാം മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞു പോലും നോക്കാന്‍ പ്രേരിപ്പിക്കാത്തത്. എന്തായാലും ജനം മനസ്സില്‍ കുറിച്ചു കഴിഞ്ഞു. ഭരണ മാറ്റത്തിന് കേരളത്തിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്താന്‍ തയാറായി കഴിഞ്ഞു. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തായ ആരോഗ്യം പോലും സംരക്ഷിക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരിനെതിരെ വോട്ടിടാന്‍ ജനം തയാറായി കഴിഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10