Logo
Sat, Jun 13, 2026 • 03:51 AM
LIVE TV
Watch

No business videos available

No Middle East videos available

ആലപ്പുഴയ്ക്ക് പിന്നാലെ എറണാകുളത്തും ഡിസിസിയുടെ സഹായം നിരസിച്ച് കളക്ടര്‍; തിരുവനന്തപുരത്ത് സഹായം കൈമാറാനെത്തിയ നേതാക്കളെ കാണാന്‍ കളക്ടര്‍ തയ്യാറായില്ല, പ്രതിഷേധം ശക്തം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 05, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ആലപ്പുഴയ്ക്ക് പിന്നാലെ എറണാകുളത്തും ഡിസിസിയുടെ  സഹായം നിരസിച്ച് കളക്ടര്‍; തിരുവനന്തപുരത്ത് സഹായം കൈമാറാനെത്തിയ  നേതാക്കളെ കാണാന്‍ കളക്ടര്‍ തയ്യാറായില്ല, പ്രതിഷേധം ശക്തം
  ആലപ്പുഴയ്ക്ക് പിന്നാലെ എറണാകുളത്തും അതിഥി തൊഴിലാളികളുടെ യാത്രാചെലവിനായി കോണ്‍ഗ്രസ് അനുവദിച്ച സഹായം നിഷേധിച്ച് ജില്ലാ കളക്ടര്‍. പണം കൈമാറാനായി എറണാകുളം കളക്ടറേറ്റിലെത്തിയപ്പോള്‍ കളക്ടര്‍ പണം നിഷേധിച്ചതായി ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ് എം.എല്‍.എ അറിയിച്ചു. തിരുവനന്തപുരത്ത് സഹായം കൈമാറാനെത്തിയ കെപിസിസി ഭാരവാഹികളെ കാണാന്‍ കളക്ടര്‍ തയ്യാറായില്ല. നേരത്തെ  ആലപ്പുഴയില്‍ ഡിസിസിയുടെ സഹായം കളക്ടര്‍ നിരസിച്ചിരുന്നു. ആലപ്പുഴ ഡിസിസി വാഗ്ദാനം ചെയ്ത പത്ത് ലക്ഷം രൂപയാണ് കളക്ടര്‍ നിരസിച്ചത്. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡിസിസിയുടെ വാഗ്ദാനം സ്വീകരിക്കാത്തതെന്നാണ്  ജില്ലാ കളക്ടര്‍ എം.അഞ്ജനയുടെ മറുപടി. അതേസമയം സഹായം നിരസിച്ചതില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ഡിസിസി പ്രസിഡന്റ് എം.ലിജുവും ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എയും കളക്ടറേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10