Logo
Sat, Jun 13, 2026 • 09:28 AM
LIVE TV
Watch

No business videos available

No Middle East videos available

അക്രമം ഇങ്ങനെയൊന്നുമല്ലെന്ന് സ്വരാജ്; ശാന്തമാകും വരെ ഇ.ഡി അകത്തിരിക്കണമായിരുന്നെന്ന് ശിവന്‍കുട്ടി; ഇ.ഡിക്ക് നേരെയുള്ള ആക്രമണത്തില്‍ ന്യായീകരണവുമായി സിപിഎം നേതാക്കള്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 28, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

അക്രമം ഇങ്ങനെയൊന്നുമല്ലെന്ന് സ്വരാജ്; ശാന്തമാകും വരെ ഇ.ഡി അകത്തിരിക്കണമായിരുന്നെന്ന് ശിവന്‍കുട്ടി; ഇ.ഡിക്ക് നേരെയുള്ള ആക്രമണത്തില്‍ ന്യായീകരണവുമായി സിപിഎം നേതാക്കള്

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെയും സംഘർഷത്തെയും പൂർണ്ണമായി ന്യായീകരിച്ച് സിപിഎം നേതാക്കൾ രംഗത്ത്. തിരുവനന്തപുരത്ത് നടന്നത് അണപ്പൊട്ടിയൊഴുകിയ ജനക്കൂട്ടത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നാണ് നേതാക്കളുടെ വാദം. ഇ.ഡി പരിശോധന കോൺഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമാണെന്നും നേതാക്കൾ ആരോപിക്കുന്നു.

നേതാക്കളുടെ പ്രധാന പ്രതികരണങ്ങൾ:

  • എം. സ്വരാജ് 


    മാധ്യമങ്ങൾ വാർത്ത നൽകുന്നത് പോലെ വലിയ അക്രമമൊന്നും അവിടെ നടന്നിട്ടില്ല. അക്രമം ഇങ്ങനെ ഒന്നുമല്ല. വലിയ നെറികേടിനെതിരെ അണപ്പൊട്ടി എത്തിയ ജനസഞ്ചയം പ്രതികരിച്ചതാണിത്. ഇടതുപക്ഷ പ്രവർത്തകർ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല.

  • ഇ.പി. ജയരാജൻ 

    പ്രിയപ്പെട്ട നേതാക്കൾക്കെതിരെ തിരിഞ്ഞാൽ ജനം ക്ഷുഭിതരാകുന്നത് സ്വാഭാവികമാണ്. ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേക്കാണ് ഇ.ഡി ഉദ്യോഗസ്ഥർ കാറുമായി പോയത്. അങ്ങനെയുള്ള സാഹചര്യത്തിൽ ഏത് ഗാന്ധിയനായാലും പ്രതികരിച്ചുപോകും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ സംഭവിച്ചത് രാജ്യം കണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു. ബിനീഷ് കോടിയേരിയുടെ കേസിലെ പാർട്ടിയുടെ പഴയ നിലപാട് അന്നത്തെ സാഹചര്യത്തിനനുസരിച്ചുള്ളതായിരുന്നു.

  • വി. ശിവൻകുട്ടി

    അവിടെ നടന്നത് സ്വാഭാവിക പ്രതിഷേധമാണ്. ഇത്രയും വലിയ പ്രതിഷേധമുണ്ടാകുമ്പോൾ അന്തരീക്ഷം ശാന്തമായ ശേഷം മാത്രമേ ഇ.ഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങേണ്ടിയിരുന്നുള്ളൂ. പോലീസിന് വീഴ്ച പറ്റിയിട്ടുണ്ട്. പോലീസ് പാർട്ടി ഓഫീസിൽ റെയ്ഡ് ചെയ്യാൻ ശ്രമിച്ചു, സാധാരണ പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യാറില്ലാത്തതാണ്.

  • സി.എൻ. മോഹനൻ 

    രാജ്യത്തെ ഇ.ഡി കേസുകളിൽ രണ്ടോ മൂന്നോ ശതമാനം മാത്രമാണ് കൃത്യമായ കേസുകൾ, ബാക്കിയെല്ലാം സമ്മർദ്ദ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാഹുൽ ഗാന്ധിയെയും പിണറായി വിജയനെയും തമ്മിൽ താരതമ്യം ചെയ്യാനാകില്ല. സിപിഎമ്മിനെയും പിണറായിയെയും കരിവാരിത്തേക്കാനുള്ള ആസൂത്രിത നീക്കമാണിത്. രേഖകളിലെ 'പിവി' എന്ന് പറയുന്നത് എങ്ങനെ പിണറായി വിജയനാകും?

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10