Logo
Sat, Jun 13, 2026 • 06:46 PM
LIVE TV
Watch

No business videos available

No Middle East videos available

'ട്രംപിന്റെ അവകാശവാദത്തിന് 70 തികഞ്ഞു'; മോദിയെ പരിഹസിച്ച് കോൺഗ്രസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 22, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'ട്രംപിന്റെ അവകാശവാദത്തിന് 70 തികഞ്ഞു'; മോദിയെ പരിഹസിച്ച് കോൺഗ്രസ്

കഴിഞ്ഞ വർഷത്തെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തി. ട്രംപിന്റെ ഇത്തരം അവകാശവാദങ്ങളുടെ എണ്ണം ഇപ്പോൾ 70-ൽ എത്തിയെന്ന് പരിഹസിച്ചുകൊണ്ടാണ് പ്രതിപക്ഷം ആക്രമണം കടുപ്പിച്ചത്.

തന്റെ രണ്ടാം ഊഴത്തിലെ ഒന്നാം വർഷത്തെ പ്രധാന നേട്ടങ്ങൾ വാഷിംഗ്ടണിൽ പട്ടികപ്പെടുത്തുന്നതിനിടയിലാണ് ഇന്ത്യ-പാക് ശത്രുത അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടത്. ആണവായുധ ശേഷിയുള്ള അയൽരാജ്യങ്ങൾ ഒരു വിനാശകരമായ യുദ്ധത്തിന്റെ വക്കിലായിരുന്നുവെന്നും, തന്റെ ഇടപെടൽ ഒരു ആണവ ഏറ്റുമുട്ടൽ ഒഴിവാക്കി ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.

ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ എക്സിലൂടെയാണ്  കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്. ട്രംപിന്റെ അവകാശവാദങ്ങളുടെ എണ്ണം ഒറ്റദിവസം കൊണ്ട് കുത്തനെ ഉയർന്നുവെന്ന് അദ്ദേഹം കുറിച്ചു. "ഇന്നലെ വരെ ഇതിന്റെ എണ്ണം 68 ആയിരുന്നു. എന്നാൽ ഇന്നലെ മാത്രം അത് 69-ലല്ല, നേരെ 70-ലേക്കാണ് ഉയർന്നത്. വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തിന്റെ പ്രാരംഭ പ്രസ്താവനയിലും പിന്നീട് ചോദ്യോത്തര വേളയിലുമായി രണ്ടുതവണയാണ് അദ്ദേഹം ഇത് ആവർത്തിച്ചത്," ജയറാം രമേശ് കുറിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10