Logo
Sat, Jun 13, 2026 • 03:39 PM
LIVE TV
Watch

No business videos available

No Middle East videos available

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ കേസിന്റെ വിവരം പത്രപരസ്യം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 10, 2019
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ കേസിന്റെ വിവരം പത്രപരസ്യം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം
ന്യൂഡല്‍ഹി: 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഇത്തവണ നിരവധി പ്രത്യേകതകളോടെയാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ പ്രധാനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരമാനമാനമാണ് ശ്രദ്ധേയമാകുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ അത് സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കി അതിന്റെ തെളിവ് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇത് ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. അതേപോലെ എല്ലാ വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും. അതേസമയം തന്നെ ഇത്തവണ വോട്ടിങ് യന്ത്രത്തില്‍ ചിഹ്നത്തിനൊപ്പം സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ഉണ്ടായിരിക്കും. അപരന്മാര്‍ക്ക് കടുത്ത നേരത്തേതിന് സമാനമായി ഉച്ചഭാഷിണി ഉപയോഗത്തിനും കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. സാമൂഹിക മധ്യമങ്ങളിലെ പ്രചരണങ്ങളുടെ ചെലവും തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളില്‍ ഉള്‍പ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10